കേരളത്തില്‍ ഇനിയും ഒരു ഡസന്‍ എംഎല്‍എമാര്‍ കൂടി അറസ്റ്റിലാകാനുണ്ട്; എ.വിജയരാഘവന്‍

തിരുവനന്തപുരം: കൂടുതല്‍ എംഎല്‍എ കേരളത്തില്‍ ഇനിയും അറസ്റ്റിലാകാന്‍ സാധ്യതയുണ്ട് എല്‍എഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഒരു ഡസനോളം എംഎല്‍എമാര്‍ വിവിധ കേസുകളിലായി ഇനിയും അറസ്റ്റിലാകാന്‍ ആകുമെന്നാണ് എ.വിജയരാഘവന്‍ പറയുന്നത്. സോളാര്‍ കേസില്‍ എംഎല്‍എമാര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവരും അറസ്റ്റിലാകുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കമറുദ്ദീന്‍ നടത്തിയ അഴിമതികളെ മൂടിവെക്കുന്ന നടപടിയാണ് മുസ്ലിം ലീഗിന്റേത്. പണം തട്ടിയെടുക്കലിനെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് കാണുന്നത്. എല്ലാത്തിലും കച്ചവടം കാണുന്ന പാര്‍ട്ടിയാണ് ലീഗ്. കേരളത്തില്‍ ലീഗിനെ ഭയപ്പെടുന്ന നേതൃത്വമാണ് കോണ്‍ഗ്രസ്സിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...