ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ ഒരു മാസം 400 ലേറെ പരാതികള്‍

തിരുവനന്തപുരം. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോള്‍ ജീവനക്കാരും യാത്രക്കാരുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് ഇത് വലിയ തലവേദനയാവുകയാണ്. ഒരു പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകുമ്പോള്‍ എടുത്ത പ്രശ്‌നം ഉയര്‍ന്ന് വരും. കൊട്ടാരക്കരയിലും കാട്ടക്കടയിലും ഉണ്ടായ സംഭവങ്ങള്‍ കെഎസ്ആര്‍ടിസി പരിഹരിച്ച് വരുമ്പോഴാണ് പുതിയ വിവാദം തിരുവനന്തപുരം ചിറയിന്‍കീഴും ഉണ്ടാകുന്നത്.

ഒരു മാസം തന്നെ 400 ല്‍ അധികം പരാതികളാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ ലഭിക്കുന്നത്. യാത്രക്കാരോട് മോശായി പെരുമാറിയത് ഉള്‍പ്പടെയുള്ളതാണ് പരാതികളാണ് കൂുതലും ലഭിക്കുന്നത്. 400 പരാതികള്‍ ലഭിച്ചപ്പോള്‍ 50 സസ്‌പെന്‍ഷന്‍ ഉത്തരവുകളാണ് ഉണ്ടായത്. പരാതിക്കാരില്‍ 80 ശതമാനം പേര്‍ രേഖമൂലം പരാതി നല്‍കിയതായിട്ടാണ് വിവരം. കണ്‍ട്രോള്‍ റൂമിലും സ്‌റ്റേഷന്‍മാസ്റ്റര്‍ ഓഫീസിലും പരാതിപ്പെട്ട് മടങ്ങുന്നവര്‍ നിരവധി പേരാണ്. എന്നാല്‍ ഗുരുതരമല്ലാത്ത പരാതികള്‍ താക്കിത് നല്‍കുകയാണെന്ന് ചെയ്യുന്നതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.

Loading...

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ സ്ഥലത്തെ പിരിമുറുക്കവുമാണ് ഇത്തരത്തില്‍ ഉള്ള ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് സൂചന. യാത്രക്കാരില്‍ നിന്നും കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ ഉയരുന്ന ആരോപണങ്ങളും ജീവനക്കാരെ പ്രകോപിപ്പിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ജീവനക്കാരാണ് കാരണമെന്നാണ് പൊതുവെ ജനങ്ങള്‍ വിലയിരുത്തുന്നത്.

കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയാണ് ഉള്ളത്. എന്നാല്‍ ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷവും അല്ല കെഎസ്ആര്‍ടിസിയില്‍. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരാണ് കെഎസ്ആര്‍ടിസിയില്‍. ഇവര്‍ ജോലി തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചെയ്യുന്ന തൊഴില്‍ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ ജോലിക്ക് കയറേണ്ടിവരുന്നതും രാത്രി വൈകി ഇറങ്ങേണ്ടിവരുന്നതുമൊക്കെ വനിതാ കണ്ടക്ടര്‍മാരിലും അസംതൃപ്തി പടര്‍ത്തുന്നുണ്ട്.

സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തില്‍ ആഴ്ചയില്‍ ആറ് ദിവസം ജോലിക്ക് എത്തണം. തമിഴ്‌നാട്ടിലും കര്‍ണാടക കോര്‍പ്പറേഷനിലും വസിലെ ജോലിക്ക് താത്പര്യം ഉള്ളവരെയാണ് ജോലിക്കായി എടുക്കുന്നത്. യാത്രക്കാരെ വിളിച്ച് കയറ്റുവാനും സഹായിക്കുവാനും ഇവര്‍ കാണിക്കുന്ന തത്പര്യം ഇതിന്റെ ഭാഗമാണ്.