Loading...

തിരുവനന്തപുരം: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ബാല സുബ്രമണ്യത്തിന്റെ തിരുവനന്തപുരത്തേ വീട്ടിൽ നാടകീയ സംഭവവികാസങ്ങൾ. റിട്ട.ഐ.ജി ബാലസുബ്രമണ്യത്തിന്റെ മകനു വേണ്ടി പോലീസ് വേട്ട. ജനൽ കമ്പി പൊട്ടിച്ച് രക്ഷപെട്ടു. ഒരു മണിക്കൂർ നിണ്ട പോലീസ് ഓപ്പറേഷനിൽ കുപ്രസിദ്ധ കുറ്റവാളിയായ നിഖിൽ വീടിന്റെ രഹസ്യ വാതിൽ കടന്ന് പിറകിലൂടെ ജനൽ കമ്പി തകർത്ത രക്ഷപെടുകയായിരുന്നു. തിരുവനന്തപുരം മുഴുവൻ പോലീസ് അലർട്ട് നടത്തി നിഖിലിനേ പിടികൂടാൻ പോലീസ് നീക്കം നടന്നുവരികയാണ്‌.

നിഖിലിന്റെ പിതാവ്‌ ബാല സുബ്രമണ്യം ഐ.പി.എസ് നേരത്തേ കൊല്ലത്ത് എസ്.പി ആയിരുന്നു. ഈ സമയത്തും പിതാവ്‌ സ്റ്റേറ്റ് പോലീസിന്റെ തലപ്പത്ത് ഇരുന്നപ്പോഴും മകൻ കൊലപാതകം, ഗാങ്ങ് റേപ്പ്, മാനഭംഗം, അണ്ടർ വേൾഡ് ഇടപാടുകൾ തുടങ്ങി കുപ്രസിദ്ധ കുറ്റകൃത്യങ്ങളിൽ ഉൾപെട്ട് പിടികൊടുക്കാതെ കഴിയുകയായിരുന്നു.

Loading...

നിഖിൽ രക്ഷപെട്ടത് അമ്മയുടേ കഴുത്തിൽ കത്തിവയ്ച്ച് പോലീസിനേ വിറപ്പിച്ച്,

കേരളാ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനലും മുൻ ഐ.ജിയുടെ മകനുമായ നിഖിൽ രക്ഷപെട്ടത് ഏറെ നാടകീയമായി. ഒരു മണിക്കൂ നിഖിൽ പോലീസിനേ വിറപിച്ച് വീടിന്‌ പുറത്തു നിർത്തി. പോലീസ് വീട് പുറത്തുനിന്നും പൂട്ടിയിരുന്നു. എന്നാൽ വീടിനുള്ളി നിഖിൽ അമ്മയുടേയും തന്റെയും കഴുത്തിൽ വാൾ വയ്ച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. വാവിട്ട് രക്ഷപെടാൻ നിലവിളിച്ച അമ്മയെ കൊല്ലുവാൻ മകൻ ബലമായി പിടിച്ച് കഴുത്തിന്‌ വാൾ വയ്ച്ചു. അധോലോക കുറ്റകൃത്യം നടത്തുന്ന നിഖിലിന്റെ കൈവശം തോക്ക് വാൾ തുറ്റങ്ങിയ ആയുധങ്ങൾ ഉണ്ടായിരുന്നു.

ഇതിനിടെയാണ്‌ പിറകിലൂടെ ജനൽ കമ്പി തകർത്ത് നിഖിൽ രക്ഷപെട്ട് പോലീസുകാരെപോലും അതിശയിപ്പിച്ചത്. നിഖിലിന്റെ കുറ്റകൃത്യം തഴ്ച്ചുവളർന്നത് ഐ.പി.എസ് ഡാഡിയുടെ സംരക്ഷണത്തിലായിരുന്നു എന്ന് നേരത്തേ ആക്ഷേപം ഉണ്ടായിരുന്നു.നിഖിലിനായി പോലീസ് തിരുവനന്തപുരം അരിച്ചുപിറക്കുകയാണ്‌.