കണ്ണൂർ: അമ്മയും ഏഴ് മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. കണ്ണൂർ ചൊക്ലിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചൊക്ലി നെടുമ്പ്രത്തെ ജ്യോത്സനയും മകൻ ധ്രുവനുമാണ് മരിച്ചത്. തീർത്തിക്കോട് നിവേദിന്റെ ഭാര്യയാണ് ജ്യോത്സന. ഇന്ന് രാവിലെയാണ് ഇരുവരേയും കാണാതായത്.തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തെത്തുർന്നാണ് കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയത്. മനേക്കരയിലെ ജനാർദ്ദനൻ-സുമ ദമ്പതികളുടെ മകളാണ് ജ്യോത്സന.