കോട്ടയം നീണ്ടൂരിൽ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: നീണ്ടുരിൽ കാണാതായ വീട്ടമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നീണ്ടൂർ ഓണംതുരുതത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (32), മകൻ ശ്രിനന്ദ് (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവുമായി രഞ്ജി വഴക്കുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളെത്തുടർന്ന് രഞ്ജി കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനം. 11 വർഷം മുൻപ് ആണ് ഇവർ വിവാഹിതരായത്. അയൽവാസികൾ ആയിരുന്നു ഇരുവരും. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മുതലാണ് ഇവരെ കാണാതായത്.

Loading...