പഞ്ചാബില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ പീഡനശ്രമം; പതിനാലുകാരി മകള്‍ കൊല്ലപ്പെട്ടു

മോഗ (പഞ്ചാബ്): ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ നിര്‍ഭയയെ അതിക്രൂരമായി പീഡനത്തിരയാക്കി കൊലപ്പെടുത്തിയ അതേരീതിയില്‍ പഞ്ചാബിലും കൊലപാതകം. സ്വകാര്യബസില്‍ അമ്മക്കും മകള്‍ക്കുമെതിരെയുണ്ടായ പീഡനശ്രമത്തിനിടെ, ബസ്സില്‍നിന്ന് തള്ളിയിട്ട 14 വയസ്സുകാരിയായ മകള്‍ കൊല്ലപ്പെട്ടു. അമ്മയ്ക്ക് ഗുരുതരമായ പരിക്ക്. മോഗ-ബട്ടിന്‍ഡ ദേശീയപാതയിലാണ് പീഡനം അരങ്ങേറിയത്. മോഗയില്‍ നിന്ന് ബൊട്ടക്ക്പൂരയിലേക്ക് പോകുകയായിരുന്നു പീഡനത്തിനിരയായ അമ്മയും മകളും ഇളയ മകനും. ഇവര്‍ ബസില്‍ കയറിയപ്പോള്‍ കുറച്ച് യുവാക്കള്‍ മാത്രമെ ബസിലുണ്ടായിരുന്നൊള്ളു.rape2

ബസ്സില്‍ കയറിയയുടന്‍ തന്നെ യുവാക്കള്‍ പെണ്‍കുട്ടിയ ശല്യപ്പെടുത്താന്‍ തുടങ്ങി. യുവാക്കളിലൊരാള്‍ മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ 38 കാരിയായ അമ്മ തടഞ്ഞു. പക്ഷെ യുവാവിനൊപ്പം ബസ് ജീവനക്കാരും ചേര്‍ന്നതോടെ അമ്മക്ക് ചെറുത്ത് നില്‍പ്പ് അസാധ്യമായി. തുടര്‍ന്ന് ബസ് ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് ചെവിക്കൊള്ളാതെ അതിവേഗത്തില്‍ ബസ് ഒടിച്ചു. തുടര്‍ന്ന് അമ്മയും മകളും ചേര്‍ന്ന് ശക്തമായി ചെറുത്തതോടെ ഇവരെ എല്ലാവരും ചേര്‍ന്ന് ബസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ മകള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീഡനം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോഗയില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇവര്‍ റോഡ് ഉപരോധിക്കുന്നുണ്ട്.

Loading...

ഡല്‍ഹിയില്‍ സ്വകാര്യ ബസില്‍ നിര്‍ഭയ എന്ന പാരാമെഡിക്കല്‍ വിദ്യാര്‍ഥി ദാരുണമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട മുറിവ് ഇപ്പോഴും ഉണങ്ങാതെ അവശേഷിക്കുമ്പോഴാണ്, സമാനമായ സംഭവം പഞ്ചാബിലുണ്ടായിരിക്കുന്നത്. അക്രമികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

പീഡനം നടന്നത് ഉപ മുഖ്യമന്ത്രി ബാദലിന്റെ ബസ്സില്‍; പഞ്ചാബില്‍ പുതിയ രാഷ്ട്രീയ വിവാദം

ഓടുന്ന ബസ്സില്‍ പീഡനത്തിനരയാക്കിയ ശേഷം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് 14 വയസ്സുകാരി പെണ്‍കുട്ടി മരിച്ച സംഭവം പഞ്ചാബിനെ പിടിച്ചുലയ്ക്കുന്നു. singhപീഡനം നടന്ന ബസ്സ് ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റേതാണെന്ന വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്കു വഴി വെച്ചിരിക്കുന്നത്. ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് എവിയേഷന്റേതാണ് ബസ്സ്. ബാദല്‍ പരസ്യമായ ക്ഷമാപണം നടത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ പ്രകാശ് സിങ്ങ് ബാദലിന്റെ മകനാണ് സുഖ്ബീര്‍. ആം ആദമി പാര്‍ട്ടിയും ബിജെപിയുമുള്‍പ്പെടെടയുള്ള രാഷ്ട്രീയ കക്ഷികള്‍ ബാദലിനെകിരെ കേസെടുക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക് സഭയിലും സംഭവം വന്‍ ഒച്ചപ്പാടുണ്ടാക്കി. സാമൂഹ്യ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ചേതന്‍ ഭഗത്തിനെപ്പോലുള്ളവര്‍ ബാദലിനെ അറസറ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു.