പതിനാലുകാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്വന്തം മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ച സംഭവം കേട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത്തരത്തിലൊരു സംഭവം നമ്മള്‍ കേട്ടുകാണില്ല. എന്നാല്‍ മലയാളികളെ നാണിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ സംഭവം ഇപ്പോള്‍ നടന്നിരിക്കുകയാണ് അതും നമ്മുടെ കേരളത്തില്‍. തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. പ്രവാസിയുടെ ഭാര്യയാണ് അറസ്റ്റിലായത്. 4 മക്കളും യുവതിയും നാട്ടിലാണുണ്ടായിരുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് പതിനേഴര വയസ്സുള്ള മൂത്ത മകന്‍ അമ്മയുടെ ഫോണില്‍ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു. ഉടനെ ഭര്‍ത്താവ് നാട്ടിലെത്തി ചര്‍ച്ച നടത്തുകയും ഒടുവില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ പോകുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി.

അവിടെ വെച്ച് 14 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപോഴാണ് മകന്‍ അമ്മയുടെ സ്വഭാവം പറയുന്നത്.ആദ്യം പിതാവ് മകനെ ശകാരിച്ചെങ്കിലും മകന്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് മക്കളെയും കൂട്ടി നാട്ടിലെത്തി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്ന് 10 ദിവസത്തിലധികം കുട്ടിയെ കൗണ്‍സിലിങ് നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. രാത്രി കാലങ്ങളില്‍ കുട്ടിയോടെ അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസിനെ അറിയിക്കുകയും പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു.ഒരു ജിമ്മില്‍ ജോലി നോക്കിയിരുന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കേരളത്തില്‍ തന്നെ ആദ്യമാണ് ഈ സംഭവം. അമ്മയും കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.

Loading...