തിരുവനന്തപുരം : വാഹനാപകടത്തിൽ മകൻ മരിച്ചെന്ന വാർത്തയറിഞ്ഞ മത്താവ് ജീവനൊടുക്കി. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിയുടെ മാതാവാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാംപസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് പിജി വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം അറഫയിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ് (28) മരിച്ചിരുന്നു. ബന്ധുക്കൾ ആദ്യം അമ്മയെ അറിയിച്ചിരുന്നില്ല. ഷീജ ബീഗത്തെ ഇന്നലെ വൈകിട്ട് കഴകൂട്ടത്തെ ബന്ധുവീട്ടിൽ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി ബന്ധുക്കൾ വയനാട്ടിലേക്ക് തിരിച്ചു
എന്നാൽ സമൂഹമാധ്യമങ്ങൾ വഴി രാത്രിയോടെ തന്നെ മാതാവ് മകന്റെ വിയോഗ വാർത്ത അറിഞ്ഞു. പിന്നലെ ബന്ധുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.