മകളെ തട്ടിക്കൊണ്ടു പോകാന്‍ അമ്മയുടെ ശ്രമം

Loading...

യുപി:കോടതി വളപ്പില്‍ നിന്നും സ്വന്തം മകളെ തട്ടിക്കൊണ്ടു പോകാന്‍ അമ്മയുടെ ശ്രമം. അമ്മയുടെ  അനുവാദമില്ലാതെ വിവാഹം കഴിച്ച മകള്‍, ഭര്‍ത്താവിനൊപ്പം പോകാതിരിക്കാനാണ് മകളെ തട്ടിക്കൊണ്ട് പോകാന്‍ അമ്മ ശ്രമിച്ചത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം.

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിനെത്തുടര്‍ന്നാണ് അമ്മക്ക് മകളോട് വൈരാഗ്യമുണ്ടായത്. മരുമകന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് അമ്മ നേരത്തെ പൊലീസില്‍ കേസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മകളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമവും നടന്നത്.

Loading...

അമ്മയും സഹോദരിമാരും സഹായികളുമായി എത്തി കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.