അടച്ചിട്ട മുറിയിൽ അമ്മ കൊലപെട്ടതറിയാതെ 9കാരൻ പുറത്ത്, അച്ചൻ അമ്മയുടെ മൃതദേഹത്തിനരികെ മുറിവേറ്റ് അബോധാവസ്ഥയിലും

Loading...

ചാലക്കുടി: എന്നും രാവിലെ അമ്മ വന്ന് വിളിക്കാറാണ്‌ പതിവ്‌. അമ്മ വിളിക്കും വരെ ഉറക്കം. എന്നാൽ രാവിലെ അമ്മ ഉണർന്നില്ല. മതയാവോളം ഉറങ്ങിയ 9വയസുകാരൻ എണീറ്റപ്പോൾ അടുക്കളയിലും അമ്മയില്ല. എന്നും പ്രാതൽ വാരി കഴിപ്പിക്കുന്ന അമ്മയെവിടെ? ഇന്ന് അമ്മയുടെ ബർത്തിഡേയും ആയതിനാൽ അമ്മ കളിപ്പിക്കുന്നതോ എന്നും കുട്ടി കരുതി. ബഡ് റൂമിൽ ചെന്നപ്പോൾ ഉള്ളിൽ നിന്നും പൂട്ടിയിരിക്കുന്നു. ശബ്ദമില്ല…അമ്മ വാതിൽ തുറക്കുകയോ മോനേയെന്നു വിളിച്ചു വരികയോ ചെയ്യാതായതോടെ സങ്കടം കൊണ്ടു മൂടിപ്പോയി ഈ ഒൻപതു വയസുകാരൻ.

ഈ സമയം അമ്മയെ വെട്ടി നുറുക്കി പിതാവ്‌ കൊലപ്പെടുത്തിയത് മകൻ അറിഞ്ഞിരുന്നില്ല. പിതാവും മാരകമായി സ്വയം മുറിവേല്പ്പിച്ച് ആത്മഹത്യക്കും ശ്രമിച്ച് അബോധാവസ്ഥയിൽ അമ്മയുടെ മൃതദേഹത്തിനരികേ.പടിഞ്ഞാറെ ചാലക്കുടി മനപ്പടിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയെയാണ് (33) വീടിനുള്ളിൽ കൊല്ലപ്പെട്ടത്.മൃതദേഹത്തിനു സമീപം മുറിവുകളോടെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഭർത്താവ്‌ ലൈജോയെ (38) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാത്രി സൗമ്യയും മകനും ഒരുമിച്ചാണു കിടന്നത്. രാവിലെ ഉണർന്നപ്പോൾ മറ്റൊരു മുറിയിലായിരുന്നു കുട്ടി. അമ്മ കിടന്ന മുറിയുടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഉച്ചകഴിഞ്ഞിട്ടും വാതിൽ തുറക്കാതായതോടെ പരിഭ്രാന്തനായ കുട്ടി ബന്ധുക്കളെ ഫോൺ ചെയ്തു വിവരം അറിയിച്ചു.സൗമ്യയുടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ വാതിൽ ബലമായി തുറന്ന് അകത്തു കയറിയപ്പോഴാണു കൊല്ലപ്പെട്ട സൗമ്യയെയും രക്തത്തിൽ കുളിച്ചനിലയിൽ ലൈജോയെയും കണ്ടത്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സൗമ്യയെ കൊലപ്പെടുത്തിയശേഷം ലൈജോ ജീവനൊടുക്കാൻ ശ്രമിച്ചതാകാമെന്ന നിഗമനത്തിലാണു പൊലീസ്. കയ്യിലും കഴുത്തിലുമാണ് ഇയാൾക്കു മുറിവുള്ളത്. വീട്ടിലും ലൈജോ ചികിൽസയിലുള്ള ആശുപത്രിയിലും പൊലീസ് കാവൽ ഏർപ്പെടുത്തി. ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദ്, സിഐമാരായ വി.ഹരിദാസ് (ചാലക്കുടി), കെ.സുരേഷ് (കൊടകര), എസ്ഐ ജയേഷ് ബാലൻ, അഡീഷനൽ എസ്ഐ വി.എസ്.വൽസകുമാർ എന്നിവർ സ്ഥലത്തെത്തി.

കൊല നടത്തിയത് രാത്രി, മകനോടൊപ്പം ഉറങ്ങിയ അമ്മയേ വിളിച്ചു കൊണ്ടുപോയി ഉറക്കത്തിൽ കൊല നടത്തി

കൊലപാതകം അസൂത്രിതം ആയിരുന്നു എന്ന് കരുതുന്നു. ഭർത്താവ്‌ ലൈജോ ഇതിനായി മകനൊപ്പം ഉറങ്ങിയ ഭാര്യയേ വിളിച്ച് മറ്റൊരു മുറിയിൽ കൊണ്ടുപോയി. സ്നേഹം നടിച്ച് ഒന്നിച്ച് ഉറങ്ങി. തുടർന്ന് ഉറക്കത്തിലാകണം ക്രൂരത കാട്ടിയത് എന്നും കരുതുന്നു. മുട്ടിയ വാതിലൊന്നും തുറക്കാതായതോടെ ഇന്നലെ മൂന്നിനു മുത്തച്ഛൻ ജോസഫിനെ 9വയസുകാരൻ ഷാരോൺ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. കുടുംബവഴക്കാണു കൊലപാതക കാരണമെന്നാണു പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ മുൻപും അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. ഒരു വർഷം മുൻപാണ് ഇവർ ഇവിടെ വീട് വാങ്ങി താമസമാക്കിയത്.അമ്മയുടെ ഇന്ന് നടക്കേണ്ട ബർത്തിഡേക്ക് അവനും ചില സർപ്രൈസും ഒക്കെ കരുതിയിരുന്നു. ബർത്തിഡേ കൂടാൻ കാത്തിരുന്ന മകനേ കരച്ചിലടക്കാൻ എല്ലാവരും പാടുപെടുന്നു. മുറിയിലേ ഭീകരമായ ദൃശ്യം കണ്ട് കുട്ടി ഞടുങ്ങുകയും ചെയ്തിരുന്നു.