ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റില്‍,വയോധിക ആശുപത്രിയില്‍

കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയില്‍ ഭാര്യാമാതാവിനെ മരുമകന്‍ പീഡിപ്പിച്ചു. 85 വയസ്സുള്ള ഭാര്യാമാതാവിനെയാണ് മരുമകന്‍ പീഡിപ്പിച്ചത്. 59 വയസ്സുകാരനെതിരെയാണ് പരാതി. വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവം നടന്നത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു. തുടര്‍ന്ന് കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വയോധിക ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.