കൊല്ലത്ത് അമ്മയെ മകൻ കുഴിച്ചു മൂടിയത് ജീവനോടെ… മരണം ശ്വാസംമുട്ടി

കൊല്ലത്ത് സ്വത്തിന്റെ പേരില്‍ മകന്‍ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലം ചെമ്മാമുക്ക് നീതി നഗര്‍ സ്വദേശി സാവിത്രിയമ്മ ക്രൂരമര്‍ദ്ദനത്തിനു ശേഷം ശ്വാസം മുട്ടിയാണു കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമ്മയെ ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇതു വ്യക്തമാകൂ.

Loading...

സുനിലിന്റെ മര്‍ദ്ദനത്തില്‍ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. നിലത്തിട്ടു ചവിട്ടിയപ്പോഴായിരിക്കാം വാരിയെല്ലുകള്‍ ഒടിഞ്ഞിരിക്കുകയെന്നാണു നിഗമനം. തലയ്ക്കു പിന്നില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. ഇതു തല പിടിച്ചു ഭിത്തിയില്‍ അടിച്ചപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സുനിലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൂട്ടുപ്രതിയും ഓട്ടോ ഡ്രൈവറുമായ കുട്ടന്‍ ഒളിവിലാണ്.

രണ്ടരലക്ഷം രൂപയ്ക്കു വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.നാട്ടുകാരും ഇത് ശരി വെക്കുന്നുണ്ട്.

ഇതിനിടെ അമ്മയെ കാണാതായതോടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ അഞ്ചുമുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. ഇതിനു പിറകെ സുനിലും അമ്മയെ കാണാനില്ലെന്ന പരാതി നല്‍കിയിരുന്നു.