ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍ പോലും കയ്യില്‍ കാശില്ല, ജിഷയുടെ അമ്മ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു

നാളുകള്‍ക്ക് മുമ്പ് പെരുമ്പാവൂരില്‍ അതിദാരുണമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു. തനിക്ക് ഇപ്പോള്‍ നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടുകാര്‍ പിരിച്ച് നല്‍കിയ പണം പലവഴിക്ക് ചെലവായെന്നും രാജേശ്വരി വ്യക്തമാക്കിയിരിക്കുകയാണ്. നവാഗത സംവിധായകന്‍ ബിലാല്‍ മെട്രിക്സ് സംവിധാനം ചെയ്യുന്ന ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയിലാണ് രാജേശ്വരി അഭിനയിക്കുന്നത്. ഇത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കഥ ഒരു നാടിന്റെ കഥയാണെന്നാണ് രാജേശ്വരി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

Loading...

ജിഷ വധക്കേസില്‍ ഇപ്പോഴും കേസിലുള്‍പ്പെട്ട നിരവധി പ്രതികള്‍ പുറത്ത് ഉണ്ട്. അവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയില്‍ വേഷമിടുന്നത്. തനിക്ക് പലതും തുറന്ന് പറയാനുണ്ടെന്നും സിനിമ ഫുള്‍ സസ്പെന്‍സ് ആണെന്നുമാണ് ജിഷയുടെ അമ്മ വ്യക്തമാക്കിയിരിക്കുന്നത്.

കിണര്‍ കുഴിച്ചതിലും സിസിടിവി വാങ്ങിയതിലും സ്വര്‍ണ്ണം വാങ്ങിയതിലും നിരവധി പണം ചിലവായി, അങ്ങനെയാണ് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്നുള്ള ചോദ്യം വന്നതോടെ അഭിനയിക്കാന്‍ തയ്യാറായത്. പഴയ ഒരു ഇന്റര്‍വ്യൂവില്‍ ബൂട്ടി പാര്‍ലറില്‍ നിന്നും ഇറങ്ങി വരുന്ന രാജേശ്വരിയുടെ വീഡിയോ വൈറല്‍ ആയിരുന്നു, അന്ന് അതിന് രാജേശ്വരി നല്‍കിയ മറുപടി, ജനിച്ചപ്പോള്‍ തന്നെ നല്ല ഭംഗി ഉള്ളത് കൊണ്ട് ഭ്രൂട്ടിഷന്‍ ചെയ്യണ്ട ആവശ്യം ഇല്ല എന്നായിരുന്നു. അതുപോലെ ചിത്രത്തില്‍ പ്രായമായ ഒരു സ്ത്രീയുടെ വേഷമാണ് തനിക്കണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്നും രാജേശ്വരി പറയുന്നു.