ജോലി നഷ്ടപ്പെട്ടു, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ 10,000 രൂപയ്ക്ക് വിറ്റു

കോയമ്പത്തൂര്‍ :ലോക്ക്്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട 22 കാരിയായ അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു.കോയമ്പത്തൂര്‍ കാങ്കയത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് 22-കാരിയായ അമ്മ 10,000രൂപയ്ക്ക് വിറ്റത്. കാങ്കയത്തിന് സമീപം കീരനൂരില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്കാണ് ഈ അമ്മ കുഞ്ഞിനെ വിറ്റത്. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയാണ് ഇവര്‍.ടെക്സ്‌റ്റൈല്‍ മില്‍ തൊഴിലാളി കൂടിയായാണ് ഈ 22-കാരി.

ഏഴ് മാസം മുന്‍പാണ് ഇവര്‍ ഭര്‍ത്താവുമായി പിരിയുകയും തിരുനെല്‍വേലി സ്വദേശിയായ ഡ്രൈവറെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇരുവരും വാടകവീട്ടില്‍ താമസിച്ച് വരികയായിരുന്നു.
ലോക്ക്ഡൗണ്‍ കാരണം ഭര്‍ത്താവിന് ജോലി നഷ്ടപ്പെടുകയും, 22-കാരിയ്ക്ക് പ്രസവത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് ഇവര്‍ കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. കുട്ടിയെ വനിത പൊലീസ് രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ 22-കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...