സ്‌കാന്‍ ചെയ്യുന്നതിനിടെ ഗര്‍ഭസ്ഥ ശിശുവിന്റെ മുഖം കണ്ട് ഞെട്ടിത്തരിച്ച് ഗര്‍ഭിണി

സ്‌കാന്‍ ചെയ്യുന്നതിനിടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ മുഖം കണ്ട അമ്മ ഞെട്ടി. വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ മുഖം പിശാചിന്റെത് പോലെയിരിക്കുന്നുവെന്നാണ് അമ്മയ്ക്ക് തോന്നിയത്. 24ാം ആഴ്ച്ചത്തെ സ്‌കാന്‍ ചെയ്യുന്നതിനിടെയാണ് അതിശയിപ്പിക്കുന്ന ഈ കാഴ്ച കാണാനായത്.

യുഎസിലാണ് സംഭവം. അയന്ന കാരിംഗ്ടണ്‍ എന്ന 17കാരിയെ സ്‌കാന്‍ ചെയ്യുന്നതിനിടെയാണ് സംഭവം. ഇത് കണ്ടപ്പോള്‍ തന്നെ കുഞ്ഞിന് മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അയന്ന ഡോക്ടറിനോട് ചോദിച്ചു.

Loading...

നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ലെന്നും നിങ്ങള്‍ക്ക് തോന്നുന്നതാണെന്നും വളരെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെയാണ് നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നതെന്നുമായിരിന്നു ഡോക്ടര്‍ അയന്നയോട് പറഞ്ഞു. കുഞ്ഞിന്റെ മുഖം ഒരിക്കല്‍ കൂടി കാണണമെന്ന് അയന്ന ഡോക്ടറിനോട് പറഞ്ഞു.

ഉടന്‍ തന്നെ ഡോക്ടര്‍ വയറ്റിന് മുകളില്‍ ഡോപ്ലര്‍ വയ്ക്കുകയും ആ നിമിഷം കുഞ്ഞ് ചിരിക്കുന്ന മുഖം കാണാനായെന്ന് അയന്ന പറയുന്നു. സ്‌കാന്‍ കോപ്പിയുടെ ഫോട്ടോകള്‍ അയന്ന ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.