17 കാരന്‍ മകന്‍ വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങി പോയി, മനംനൊന്ത് അമ്മ വിഷയില കഴിച്ച് ആത്മഹത്യ ചെയ്തു, സംഭവം വടക്കാഞ്ചേരിയില്‍

വടക്കഞ്ചേരി; ഇളയമകന്‍ പറഞ്ഞത് അനുസരിക്കാത്തതില്‍ മനംനൊന്ത് വിഷയില കഴിച്ച് അമ്മ ആത്മഹത്യചെയ്തു. വള്ളിയോട് പൂക്കാട് ബാബുവിന്റെ ഭാര്യ സ്വപ്നയാണ് (37) ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം

പറഞ്ഞാല്‍ അനുസരിക്കാറില്ലെന്ന് പറഞ്ഞ് ഇളയമകനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ട്. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ പ്രശ്നങ്ങഴുണ്ടായി. വഴക്ക് മൂത്ത് 17 കാനായ മകന്‍ വീട്ടുസാധനങ്ങള്‍ തല്ലിപ്പൊളിച്ചതിന് ശേഷം വീടുവിട്ട് ഇറങ്ങിപ്പോയി. ഇതില്‍ മനംനൊന്ത് സ്വപ്ന രാത്രിയോടെ വിഷയില കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

Loading...

ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് ബാബു വീട്ടിലുണ്ടായിരുന്നില്ല. ബാംഗ്ലൂരിലുള്ള മൂത്ത മകനോട് സ്വപ്ന തന്നെയാണ് വിഷ ഇല കഴിച്ചതിനെക്കുറിച്ച് വിളിച്ചു പറഞ്ഞത്. തുടര്‍ന്നമകന്‍ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു, ഉടന്‍ പാലക്കാടുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.