ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ കസ്റ്റഡിയിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്തു. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിയായ ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ചിരിക്കുകയാണെന്നും കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് ഫാത്തിമ പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് റോഡരികിൽ നിന്നും കണ്ടെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപം വഴിയരികിൽ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്.