മദര്‍ തെരേസയുടെ കൗമാര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു

ലോകജനതയ്‌ക്ക് നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കിയ മദര്‍ തെരേസയുടെ ആദ്യകാല അപൂര്‍വ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. 1930ല്‍ പതിനെട്ടാം വയസ്‌ പൂര്‍ത്തിയാക്കിയ മദര്‍ തെരേസയുടെ കൗമാരചിത്രമാണ്‌ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്‌.Mother Teresa1

1988ല്‍ അല്‍ബേനിയയില്‍ ജനിച്ച്‌ തന്റെ ജീവിതം ലോക നന്മയ്‌ക്കായി മാറ്റിവെച്ച മദര്‍ തെരേസ പിന്നീട്‌ ലോകശ്രദ്ധനേടിയ ക്രൈസ്തവ സന്യാസിനിയായിമാറി. ഇതുകൊണ്ടുതന്നെ ‘ജന്മംകൊണ്ട്‌ അല്‍ബേനിയനും, പൗരത്വം കൊണ്ട്‌ ഇന്ത്യനും, ജീവിതംകൊണ്ട്‌ കത്തോലിക്ക സന്യാസിനിയുമാണ്‌ താന്‍’ എന്ന മദര്‍ തെരേസയുടെ വാക്കുകള്‍ ഇന്നും ലോകജനത നെഞ്ചിലേറ്റുന്നു.

Loading...

ഇന്ത്യ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്ത്‌ മിഷണറീസ്‌ ഓഫ്‌ ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്‌ഥാപിച്ചായിരുന്നു മദര്‍ തെരേസയുടെ പ്രവര്‍ത്തനം.mother teresa3 കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയെ 1979ല്‍ നോബേല്‍ പുരസ്‌കാരം നല്‍കിയാണ്‌ ലോകം ആദരിച്ചത്‌.

45 വര്‍ഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദര്‍ തെരേസ. തന്റെ മരണശേഷവും ലോകത്ത്‌ നന്മയുടെ വെളിച്ചം പകരാന്‍ ഇവര്‍ സ്‌ഥാപിച്ച മിഷണറീസ്‌ ഓഫ്‌ ചാരിറ്റിയുടെ കീഴില്‍ 133 രാജ്യങ്ങളിലായി ഇപ്പോഴും 4,500 ഓളം സന്യാസിനിമാര്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ‘കൊല്‍ക്കത്തയുടെ വാഴ്‌ത്തപ്പെട്ടവള്‍’ എന്ന പേരില്‍ മദര്‍ തെരേസയെ ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഈ സന്യാസിനി ലോക ജനതയ്‌ക്ക് തന്ന നല്ല നാളുകള്‍ക്കുള്ള അംഗീകാരമായി.