രു സ്വപ്നത്തിൻ ചിറകു

Loading...

വിടർത്തിയതാത്തെരുവുകളിൽ

പറന്നു നടന്നതാ ചേരികളിൽ

തളർന്ന് വീണതുമാ മണ്ണിൽ

 

ദുഃഖത്തിൻ കൂരിരുൾ പാതയിൽ

ആശ്വാസത്തിൻ കൈത്തിരിയുമായി

പ്രകാശം പരത്തിയ

ഒരു കെടാവിളക്കാണീയമ്മ

 

വേദനയാം താഴ്‌വരയിൽ

സാന്ത്വനത്തിൻ കുളിർകാറ്റുമായ്

കണ്ണീർ തുടയ്ക്കാനെത്തിയ

ഒരു കരുണാനിധിയാണീയമ്മ

 

പട്ടിണി തൻ തീരങ്ങളിൽ

ജീവജലം  പകർന്ന

പാവങ്ങൾക്കായി ജീവിച്ച

ഒരു സന്ന്യാസിനിയാണീയമ്മ

 

അനാഥരാം കുഞ്ഞുങ്ങളെ

തൻ തോളിലേറ്റി താലോലിച്ച

സ്നേഹാമൃതം പകർന്ന

ഒരു സ്നേഹത്തിൻ മൂർത്തിയാണീയമ്മ

 

നിൻ പാദ സ്പർശനത്താ

ലനുഗ്രഹീതമീലോകം

നിൻ പാദത്തിങ്കൽ

അർപിക്കുന്നു നറു ചുംബനങ്ങൾ

 

നിസ്വാർത്ഥ സേവനത്താലീ

ലോകത്തിൻ ഹൃദയം കവർന്ന അമ്മേ

നിൻ കാൽപാടുകളെ പിന്തുടരുവാ-

നനുഗ്രഹിക്കു,  നിൻ മക്കളേ.

 

(മദർ തെരേസയുടെ മരണത്തിനുശേഷം 1998 ഒക്ടോബറിൽ എഴുതിയതാണീ കവിത.)