ഷൊർണൂരിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: ഒന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (4 വയസ്സ്) അഭിനവ് (1 വയസ്സ്) എന്നിവരാണ് മരിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് കണ്ട ദിവ്യയുടെ ഭർത്താവിൻറെ അമ്മയുടെ അമ്മയായ അമ്മിണിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തു.