കണ്ണൂരില്‍ 9 വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

ഒന്‍പത് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന അച്ഛന്റെ പരാതിയിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയേയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്ബതികളുടെ മകളായിരുന്നു അവന്തിക. കഴുത്തു ഞെരിച്ചാണ് മകളെ വാഹിദ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.

Loading...

അച്ഛന്‍ രാജേഷിന്‍്റെ പരാതിയില്‍ അമ്മ വാഹിദക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് അവന്തിക മരണപ്പെട്ടത്.