വിദ്യാർഥിയുമായി ലൈംഗിക ബന്ധം: അധ്യാപികയ്ക്കെതിരെ പരാതിയുമായി രക്ഷിതാവ്

ജോര്‍ജിയ: വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് അധ്യാപികയ്ക്കെതിരെ രക്ഷിതാക്കളുടെ പരാതി. ജോർജിയയിലാണ് സംഭവം. ക്ലാസ് തുടങ്ങിയിട്ടും വിദ്യാർഥികളെ സ്കൂളിലേക്ക് അയക്കാതിരുന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ സംഭവം അറിയുന്നത്.

25 കാരിയായ അധ്യാപികയാണ് വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഇതിൽ ഒരു വിദ്യാർഥിയുടെ മാതാവ് പരാതിയുമായി രംഗത്തെത്തി. അവന്‍റെ അധ്യാപിക തന്നെ അവനെ ഇരയാക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ലെന്ന് വിദ്യാർഥിയുടെ മാതാവ് പറയുന്നു. മൂന്ന് വ്യസ്ത്യത അവസരങ്ങളില്‍ സ്കൂളിനു പുറത്ത് അധ്യാപിക തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായി വിദ്യാർഥി അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തി. രണ്ട് തവണ അധ്യാപികയുടെ വീട്ടില്‍ വച്ചും ഒരു തവണ മാതാവ് ജോലിക്കായി പുറത്ത് പോയിരുന്ന സമയത്ത് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചുമാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

Loading...

“അവള്‍ എന്‍റെ മകനെ പഠിപ്പിച്ചില്ല. അവള്‍ ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് വന്നത്, അത് എന്‍റെ മകനോടൊപ്പം ലൈംഗികബന്ധം പുലര്‍ത്താനായിരുന്നു.’- മാതാവ് പറഞ്ഞു. മറ്റ് ചില വിദ്യാര്‍ത്ഥികളുമായി അധ്യാപികയ്ക്ക് ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.