മൊബൈലില്‍ ചാറ്റ് ചെയ്ത് കൊണ്ട് ബസ്സോടിച്ചു;ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസയച്ചു

പാലക്കാട്: ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് പലപ്പോഴും വലിയ അപകടത്തിലേക്കും നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിക്കാറ്. ഇത്തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലാവുകയും തുടര്‍ന്ന് നടപടിയെടുക്കാറുമുണ്ട്. ഇങ്ങനെ യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടക്കം റദ്ദാക്കുന്ന നടപടിയിലേക്കാണ് മോട്ടോര്‍ വാഹനവകുപ്പ് നീങ്ങേണ്ടത്.

ഇത്തരത്തില്‍ ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംങാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പാലക്കാടാണ് സംഭവം. ബസ്സ് ഓടിച്ചുകൊണ്ട് ഈ ഡ്രവര്‍ ചെയ്ത കാര്യമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ചാറ്റ് ചെയ്ത് കൊണ്ടാണ് ഇയാള്‍ വണ്ടി ഓടിക്കുന്നത്. പാലക്കാട് തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. ആലത്തൂര്‍ സ്വദേശിയായ ഡ്രൈവര്‍ രാജീവിന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നാഷണിലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷിനിലാണ് RTOക്ക് പരാതി നൽകിയത്.

Loading...

നാളെ പാലക്കാട് ഓഫീസിലെത്തി വിശദീകരണം നൽകണം എന്നാണ് നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ പറഞ്ഞു.അവിനാശി അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഈ കാഴ്ച. മനുഷ്യ ജീവന് പുല്ലുവില കല്പിച്ചാണ് ഡ്രൈവർ മൊബൈലിൽ നോക്കി ബസോടിക്കുന്നത്.

പാലക്കാട് – തൃശൂർ റൂട്ടിലോടുന്ന സെന്റ് ജോസ് എന്ന ബസിലെ ഡ്രൈവറാണ് ഈ മരണക്കളി നടത്തിയത്.പാലക്കാട് മണപ്പുള്ളിക്കാവ് മുതൽ ആലത്തൂരിലെ ചിതലി വരെ പത്തു കിലോ മീറ്ററോളം സഞ്ചരിച്ച യാത്രക്കാരനാണ് ഈ ദൃശ്യം പകർത്തിയത്. നാല്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.അപകടങ്ങൾ പതിവായ ദേശീയപാതയിൽ യാതൊരു ഉത്തരവാദിത്തവുമില്ലാതെ ബസോടിച്ച ഡ്രൈവർക്കെതിരെ കർശന നടപടി വേണമന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.​