ഹെല്‍മറ്റില്‍ ക്യാമറവച്ചാല്‍ 1000 രൂപ പിഴയും ലൈസന്‍സ് റദ്ദാക്കുവാനും മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം. ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിച്ചാല്‍ പിഴയീടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മറ്റുകളില്‍ ക്യാമറ കണ്ടെത്തിയാല്‍ 1000 രൂപ പിഴ ഈടാക്കുവാനും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുവാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.

ഹെല്‍മറ്റില്‍ ഇരുചക്ര വാഹം ഓടിക്കുന്നവര്‍ വരുത്തുന്ന മാറ്റങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. അടുത്തിടെ നടന്ന അപകടങ്ങളില്‍ ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചവര്‍ക്ക് ഇത് മൂലം കൂടുതല്‍ പരിക്കേറ്റിരുന്നു.

Loading...

നാല് വയസിന് മുകളില്‍ ഉള്ള എല്ലാ ഇരുചക്രവാഹന യാത്രക്കാരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിയമം.