ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയില്‍ രാജിനി ചാണ്ടി

ഒരു മുത്തശ്ശി ഗദക്ക് ശേഷം രാജിനി ചാണ്ടി ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച ചിത്രീകരണം തുടങ്ങി. ഒരിടവേളക്ക് ശേഷം പ്രശസ്ത തമിഴ് താരം തവക്കള അഭിനയിക്കുന്ന ചിത്രം മീഡിയ സിറ്റി ഫിലിംസിന്‍െറയും മലബാര്‍ ഫിലിം കമ്പനിയുടെയും ബാനറില്‍ നജീബ് ബിന്‍ ഹസ്സനും ഹാരിസ് ബെഡിയും ചേര്‍ന്ന് നിര്‍മിച്ച് ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്നു. ഇന്നസെന്‍റ്, സാജു കൊടിയന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, നോബി, രോഹിത് മേനോന്‍, സ്വാതി മോഹന്‍, പ്രകാശ് പയ്യാനക്കല്‍, സ്നേഹ ശ്രീകുമാര്‍, നജീബ് ബിന്‍ ഹസ്സന്‍, ഹാരിസ് ബെഡി, റോസിന്‍ ജോളി തുടങ്ങിയവരുമഭിനയിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം: സാജു കൊടിയന്‍, ഛായാഗ്രഹണം: വിപിന്‍ മോഹന്‍, സംഗീതം: അരുണ്‍ രാജ്, ഗാനരചന: ഹരിനാരായണന്‍, എഡിറ്റിങ്: ദിലീപ് ഡെന്നീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, കല: രാജേഷ് കല്‍പത്തൂര്‍, വസ്ത്രം: രാധാകൃഷ്ണന്‍ മങ്ങാട്, മേക്കപ്പ്: രാജീവ് അങ്കമാലി, നൃത്തം: രേഖ മാസ്റ്റര്‍, സംഘട്ടനം: തീപ്പൊരി നിത്യ, ചീഫ് അസോ. ഡയറക്ടര്‍: അനുറാം, പ്രൊഡക്ഷന്‍ മാനേജേഴ്സ്: ജംഷീര്‍ പുറക്കാട്ടിരി, രങ്കീഷ് രാജന്‍, സ്റ്റില്‍സ്: അനില്‍ പേരാമ്പ്ര.