ചിതലിനറിയില്ല മൊതലിൻ വില ,പിഷാരടി വിതുമ്പുന്നു

വർഷങ്ങളുടെ അധ്വാനം കാർന്നു തിന്നുന്നതറിയാതെ ഇരിക്കുകയായിരുന്നു രമേശ് പിഷാരടി. പഴയതൊക്കെ പൊടി തട്ടിയെടുത്തപ്പോൾ കണ്ട കാഴ്ച പിഷാരടിയെ എന്നല്ല, അത്രമാത്രം അധ്വാനിച്ച ആരെയും വേദനിപ്പിക്കുന്നതാണ്. സ്കൂൾ കാലം മുതലേ നല്ലൊരു സ്റ്റേജ് കലാകാരനായി പേരെടുത്ത പിഷാരടിയുടെ സർട്ടിഫിക്കറ്റുകൾ പലതും ചിതലെരിച്ചിരിക്കുന്നു. കടലാസ്സിൽ അല്ലെങ്കിൽ ചിത്രങ്ങളായെങ്കിലും ഒക്കെയും ശേഷിക്കട്ടേ എന്ന് കരുതിയാണ് പിഷാരടിയുടെ ഈ പോസ്റ്റ്.

ചിതലിനറിയില്ല മൊതലിൻ വില.
പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി…
2005 ഡിസംബറിൽ 25 പരിപാടി!!!!
മഴക്കാലമായ ജൂലായിൽ 10 പരിപാടി!!
ഒരു റേഡിയോ ഇന്റർവ്യൂവിൽ “മാസം 30 സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് “എന്നു പറഞ്ഞപ്പോൾ അവതാരകയുടെ അടുത്ത ചോദ്യം “മുപ്പതോ? തള്ളല്ലല്ലോ അല്ലെ?😁 തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ … പിഷാരടി കുറിക്കുന്നു

Loading...

രണ്ടാമത് സംവിധാന സംരംഭം ഗാനഗന്ധർവന്റെ മുന്നൊരുക്കത്തിലാണ് പിഷാരടി.
മമ്മൂട്ടിയാണ് നായകൻ. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു ചിത്രത്തിന്റെ അനൗൺസ്‌മെന്റ്. സിനിമാ തിയേറ്ററുകൾ വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണത്തത്തയുടെ ഫേസ്ബുക് വീഡിയോ പുറത്തിറക്കി ഒരു വർഷം തികഞ്ഞപ്പോഴാണ് അടുത്ത ചിത്രവുമായി സംവിധായകനെത്തുന്നത്.