വലിയതാര നിരയുമായി പ്രതാപ് പോത്തൻ ദുൽക്കർ ചിത്രം ഒരുങ്ങുന്നു. അഞ്ജലി മേനോൻ തിരക്കഥ എഴുതുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് രാജീവ് മേനോൻ ആണ്. തമിഴ് നടി ധൻസികയാണ് നായിക. സംഗീതം ഇളയരാജ.പ്രമുഖരുടെ ഒരു സംഗമമായിരിക്കും ഈ ചിത്രം. 1995ൽ പുറത്തിറങ്ങിയ യാത്രമൊഴിയാണ് പ്രതാപ് അവസാനം സംവിധാനം ചെയ്ത ചിത്രം. മണിരത്‌നം ചിത്രം കടൽ ആണ് രാജീവ് മേനോൻ അവസാനമായി ഛായാഗ്രഹണം നിർവഹിച്ചത്. പതിനെട്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തൻ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. സിനിമയുടെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. ബാംഗ്ലൂർഡെയ്‌സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ തിരക്കഥ എഴുതുന്നു.