ഭക്ഷണ വിതരണക്കാര്‍ക്ക് പിഴ ചുമത്തി എയര്‍ ഇന്ത്യ, കാരണം ഇത്

ഭക്ഷണ വിതരണക്കാര്‍ക്ക് പിഴ ചുമത്തി എയര്‍ ഇന്ത്യ. പൂനെ-ഡല്‍ഹി വിമാനത്തില്‍ എം.പിക്ക് കഴിക്കാനായി നല്‍കിയ ഓംലെറ്റില്‍ മുട്ടത്തോട് കണ്ടതിനെ തുടര്‍ന്നാണിത്. അതേദിവസം വിതരണം ചെയ്ത ഭക്ഷണത്തിനുള്ള ചെലവ് മുഴുവന്‍ സ്വന്തമായി വഹിക്കണമെന്ന് എയര്‍ഇന്ത്യ കാറ്ററിങ് ഏജന്‍സിയോട് ആവശ്യപ്പെട്ടു. എം.സി.പി എം.പിയും രാജ്യസഭാ അംഗവുമായ വന്ദന ചവാന്റെ പരാതിയെ തുടര്‍ന്നാണ് എയര്‍ഇന്ത്യയുടെ നടപടി.

പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് സംഭനം. പ്രഭാതഭക്ഷണത്തിനായി തനിക്ക് നല്‍കിയ ഓംലെറ്റില്‍ മുട്ട തോടുകളുണ്ടായിരുന്നുവെന്ന് വന്ദന ആരോപിച്ചിരുന്നു. സംഭവത്തെ ഗൗരവമായാണ് എടുത്തിരിക്കുന്നതെന്ന് എയര്‍ഇന്ത്യ വക്താവ് പറഞ്ഞു. കാറ്ററിംഗ് ഏജന്‍സിക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഇത് കൈകാര്യം ചെയ്യുന്നതിനുള്ള ചാര്‍ജുകളും വിമാനത്തിലെ മുഴുവന്‍ ഭക്ഷണച്ചെലവും കാറ്ററിംഗ് ഏജന്‍സി വഹിക്കേണ്ടിവരുമെന്ന് എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു.

Loading...