മധ്യപ്രദേശില്‍ കുടുംബത്തിന് ലഭിച്ചത് 3419 കോടിയുടെ വൈദ്യുതി ബില്‍; ഗൃഹനാഥന്‍ ആശുപ്രിയില്‍

ഭോപ്പാല്‍. വൈദ്യുതിയില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന് അറിയാമെങ്കിലും വൈദ്യുതി ബില്‍ തന്നെ ഒരു ഷോക്ക് നല്‍കിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു കുടുംബത്തിന്. ഗ്വാളിയാര്‍ സ്വദേശികളായ കുടുംബത്തിന് 3419 കോടി രൂപയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചത്. വൈദ്യുതി ബില്‍ കണ്ട് തലകറങ്ങിവീണ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗ്വളിയോറിലെ ശിവ് വിഹാര്‍ കോളനിയിലെ കുടുബത്തിനാണ് ഞെട്ടിക്കുന്ന വൈദ്യുത ബില്‍ നല്‍കി മധ്യപ്രദേസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനി ഞെട്ടിച്ചത്. ജൂലായ് മാസത്തെ വീട്ടിലെ വൈദ്യുതി ബില്ലാണ് ലഭിച്ചതെന്നും തുക 3419 കോടി രൂപയാണെന്ന് കണ്ട് തലകറങ്ങി വീണ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മകന്‍ സഞ്ജീവ് കാങ്കനെ പറഞ്ഞു.

Loading...

പിന്നീട് വൈദ്യുത വിതരണ കമ്പനിയായ മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിതരണ്‍ കമ്പനി ബില്‍ തിരുത്തി 1300 രൂപയുടെ ബില്‍ നല്‍കി. കുറ്റക്കാരായ ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. വൈദ്യുതി ബില്ലിലെ പിഴവ് പരിഹരിച്ചുവെന്ന് മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രദ്യുമന്‍ സിങ് തോമര്‍ പറഞ്ഞു.