ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ക്വാറന്റൈനില്‍

കാസര്‍കോട്: എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എം.പി ക്വാറന്റൈനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചിരിച്ചത്.നിലവില്‍എംപിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹം ക്വാറന്റീനില്‍ പോയത്. ഒപ്പം തന്നെ കാസര്‍കോട്ടെ എംപി ഓഫീസും അടച്ചിരിക്കുകയാണ്.

അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചിരിക്കുന്നത്.അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് കൊവിഡിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണ്. 64,399 പേര്‍ക്കാണ് ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതൊടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 21 ലക്ഷം കടന്നിരിക്കുകയാണ്.

Loading...