കേരളത്തിലുള്ളത് നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ്, എടുത്ത് അറബിക്കടലില്‍ എറിയണം;സുരേഷ് ഗോപി

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണപരിപാടികളില്‍ സജീവമാണ് മുന്നണികള്‍ എല്ലാം തന്നെ. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ സജീവമായി കാണുന്ന ബിജെപി എംപിയാണ് സുരേഷ് ഗോപി.ഇതിനകം തന്നെ നിരവധി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പരിപാടികളില്‍ സുരേ് ഗോപി നേരിട്ട് പങ്കെടുത്തു കഴിഞ്ഞിട്ടുണ്ട്.

കുന്നംകുളത്ത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഇദ്ദേഹത്തിന്റെ ചില വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. സംസ്ഥാനത്ത് വികൃതമായ ഭരണമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും നട്ടെല്ലില്ലാത്ത പ്രതിപക്ഷത്തെ അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.ചൊവ്വന്നൂര്‍ അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് അധ്യക്ഷനായി.ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കെ. അനീഷ് കുമാര്‍, ജില്ലാ സെക്രട്ടറി അനീഷ് മാസ്റ്റര്‍, ഒ.ഡി.സി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.എസ്. രാജേഷ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജെ. ജെബിന്‍, സുഭാഷ് ആദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Loading...