പാര്‍ലമെന്റില്‍ ബഡ്ജറ്റ് അവതരണത്തിനിടെ നഗ്നചിത്രങ്ങള്‍ കണ്ട് എം.പി

പാര്‍നമെന്റില്‍ ബഡ്ജറ്റ് അവതരണത്തിനിടെ നഗ്നചിത്രങ്ങള്‍ കണ്ട് എം.പി.തായ്‌ലാന്റിലാണ് ഞെട്ടിക്കുന്ന ലസംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ബഡ്ജറ്റ് അവതരണം നടക്കുന്നതിനിടെ എംപി റോണോതേപ് അനുവാറ്റ് മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങള്‍ കണ്ടത്. ഭരണപക്ഷ പാര്‍ട്ടിയുടെ എം.പിയാണ് ഇയാള്‍. പത്ത് മിനിറ്റിലേറെ എംപി നഗ്നവീഡിയോ കണ്ടു. എംപിയുടെ വീഡിയോ കാണല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം പുറംലോകം അറിയുകയായിരുന്നു. ഇതോടെ വലിയ വിവാദത്തിന് സംഭവം തിരികൊളുത്തുകയും ചെയ്തു.

ഭരണപക്ഷ പാര്‍ട്ടിയായ പാലാങ് പ്രചാരത് പാര്‍ട്ടിയുടെ ചോണ്‍ബുരി പ്രവിശ്യയില്‍ നിന്നുള്ള എംപിയാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. എന്നാല്‍ തന്നോട് സഹായം ആവശ്യപ്പെട്ട സന്ദേശം അയച്ച സ്ത്രീ അയച്ച മെസേജാണ് താന്‍ നോക്കിയതെന്നാണ് റോണാതേപ് അനുവാറ്റ് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. ഒരു ഗുണ്ടാ നേതാവില്‍ നിന്നും നിരന്തരമായി പീഡനം ഏല്‍ക്കുന്നുവെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീ മെസേജ് ചെയ്തിരുന്നു. ഇവരയച്ച സന്ദേശമാണ് താന്‍ നോക്കിയതെന്നാണ് എംപിയുടെ വിശദീകരണം.

Loading...

താന്‍ അപകടത്തിലാണ് എന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട സ്ത്രീയുടെ ഫോണില് നിന്ന് വന്ന സന്ദേശങ്ങളായിരുന്നു കണ്ടത്. ഒരു ഗുണ്ടാ നേതാവ് തന്നെ ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ എടുക്കുന്നു അപമാനിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. വീഡിയോ അത്തരത്തിലുള്ളതാണോയെന്നാണ് സൂക്ഷമമായി നോക്കിയത്. അല്ലായെന്ന് കണ്ടെത്തിയതോടെ അത് ഡിലീറ്റ് ചെയ്തെന്നും റോണാതേപ് അനുവാറ്റ്.

സംഭവം വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ എംപിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എംപിക്കെതിരെ മറ്റ് നടപടിയുണ്ടാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സഭയിലെ മറ്റ് അംഗങ്ങള്‍ റോണാതേപ് അനുവാറ്റിനെതിരെ പരാതി ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഇതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എംപിയുടെ ചുമതലയുമായി സ്വകാര്യ വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കണ്ട കാര്യമില്ലെന്നാണ് പാര്‍ലമെന്‍റ് ഹൌസ് കീപ്പര്‍ ചൌന്‍ ലീക്പൈ പറയുന്നത്.