കിളിമാനൂരില്‍ മുദ്രാ വായ്പ ബാങ്ക് ജാതീയമായി നിഷേധിച്ചു, മുദ്രാ ലോണ്‍ കിട്ടാനുള്ള വഴികള്‍ ഇതാ

കിളിമാനൂര്‍ സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ലോണ്‍ സ്‌കീമാറ്റ മുദ്രാ ലോണ്‍ പട്ടിക ജാതിക്കാരന് കൊടുത്താത്തതിനെ ചൊല്ലി വിവാദം. ബാങ്കില്‍ ലോണ്‍ ആവശ്യത്തിനു ചെന്ന പട്ടിക ജാതിക്കാരനെ മടക്കി അയച്ചത് സംഘര്‍ഷത്തിനിടയാക്കി. മുദ്രാ ലോണ്‍ കൊടുക്കാത്തതിനെ സംബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പരാതികള്‍ വന്നു കൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും പുതിയ വാര്‍ത്തയാണ് കിളിമാനൂര്‍ സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും വന്നിരിക്കുന്നത്.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ വേണ്ടി മോഡി സര്‍ക്കാര്‍ ആരംഭിച്ച പത്ത് ലക്ഷം രൂപ വരെ ഈടില്ലാ വായ്പ്പയാണ് മുദ്രാ ലോണ്‍ സ്‌കീം…..മുദ്രാ ലോണ്‍ ബാങ്ക് മാനേജരുടെ ഔദാര്യമല്ല നിങ്ങളുടെ അവകാശമാണ്.

Loading...

കേരളത്തില്‍ മാറി മാറി അധികാരത്തില്‍ എത്താറുള്ള രണ്ട് മുന്നണികള്‍ രാഷ്ട്രീയ വൈരം മറന്നു ഒരുമിച്ച് നിന്നു ഈ പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഡശ്രമം നടത്തിവരികയാണ് എന്നു പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുന്നു.ഈ വായ്പ്പക്ക് സ്വത്തോ പണ്ടമോ പണയം വെക്കേണ്ട ആവശ്യമില്ല. ആവശ്യപ്പെടുന്ന ഏതാനും ചില നിസ്സാര രേഖകള്‍ ലോണ്‍ ലഭിക്കാന്‍ ആവശ്യമായ രേഖകള്‍1.) സെല്‍ഫ് അറ്റസ്റ്റഡ് പ്രൂഫ് ഓഫ് ഐഡന്റിറ്റി = (വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ്,ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പാസ്സ്പോര്‍ട്ട് തുടങ്ങിയവ)2.) പ്രൂഫ് ഓഫ് റെസിഡന്റ്സ് = ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍, നികുതി അടച്ച രസീതി (രണ്ടു മാസത്തില്‍ അധികം പഴക്കം ഇല്ലാത്തത്)3.) എസ് സി/ എസ് ടി/ ഓ ബി സി / മൈനോറിറ്റി യില്‍ പെടുന്നുവെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള രേഖ.4.) പ്രൂഫ് ഓഫ് ബിസിനസ്സ് ഐഡന്റിറ്റി = അഡ്രസ് ഓഫ് ബിസിനസ്സ്, ബിസിനസ്സ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ളവ. (ബിസിനസ്സ് തുടങ്ങിയിട്ടില്ലെങ്കില്‍ വ്യവസായവകുപ്പില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുക.)5.) സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട് = ആറു മാസത്തെ ബാങ്ക് പാസ് ബുക്ക് ഫോട്ടോ കോപ്പി.6.) നിലവില്‍ നടന്നു വരുന്ന ബിസിനസ്സ് ആണെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, ഇന്‍കം ടാക്‌സ്, സെയില്‍സ് ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്ത രേഖകള്‍. (ലോണ്‍ രണ്ടു ലക്ഷം രൂപക്ക് മുകളില്‍ ആണെങ്കില്‍ മാത്രം.)7.) ഒരു വര്‍ഷത്തെ പ്രൊജക്റ്റഡ് ബാലന്‍സ് ഷീറ്റ്. (ലോണ്‍ രണ്ടു ലക്ഷം രൂപക്ക് മുകളില്‍ ആണെങ്കില്‍ മാത്രം.)8.) ഈ സാമ്പത്തീക വര്‍ഷത്തെ വിറ്റ് വരവ്. (നിലവില്‍ നടന്നു വരുന്ന ബിസിനസ്സ് ആണെങ്കില്‍ മാത്രം)9.) പ്രോജക്ട് റിപ്പോര്‍ട്10.)മെമ്മോറാണ്ടം & ആര്‍ട്ടിക്കിള്‍ of അസോസിയേഷന്‍. (പാര്‍ട്ട്ണര്ഷിപ്പ് ആണെങ്കില്‍)11.) അസറ്റ്സ് ആന്റ് ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ്, (പാര്‍ട്ടണര്‍ഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണെങ്കില്‍ മാത്രം)12.) രണ്ടു ഫോട്ടോസ്…

ഏതെങ്കിലും ബാങ്ക് മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടും വായ്പ നിഷേധിക്കുന്നുവെങ്കില്‍ പരാതിപ്പെടാനുള്ള വിലാസങ്ങള്‍.Director (Information Technology),Ministry of Finance,Department of Financial Services,Jeevan Deep Building,Parliament Street,New Delhi – 110 001.Telephone No: 011 – 23346874Email:[email protected] ….പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസ് വിലാസവും ഫോണ്‍ നമ്പറും .PRIME MINISTER OF INDIA,South Block, Raisina Hill,New Delhi-110011,ഇനി കേരളത്തില്‍ അനേകായിരം പേര്‍ക്ക് സഹായം ലഭിക്കേണ്ട മുദ്രാ ലോണ്‍ അട്ടിമറിക്കുന്നതും ഇങ്ങിനെ എന്ന് നോക്കാം.