കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് സമാനമായി മുഗു സഹകരണ ബാങ്കിലും തട്ടിപ്പ നടന്നതായി പരാതി

കാസര്‍കോട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ കാസര്‍ഗോഡ് മുഗു സഹകരണ ബാങ്കിനെതിരെയും തട്ടിപ്പ് ആരോപണം. 35 വര്‍ഷമായി മുഗു ബാങ്ക് ഭരിക്കുന്നത് ബിജെപിയാണ്. ബാങ്ക് ഇടപാടുകാരുടെ രേഖകളില്‍ കൃത്രിമം കാണിച്ച് വായ്പപ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

ഇത്തരത്തില്‍ 5.6 കോടി രൂപ അനധികൃതമായി വായ്പ നല്‍കിയെന്നാണ് ആരോപണം. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വായ്പ എടുത്ത പലരും തുക തിരിച്ചടയ്ക്കുവാന്‍ എത്തിയപ്പോള്‍ ലഭിച്ച വായ്പയേക്കാള്‍ 20 ഇരുപതിരട്ടിയോളം തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്.

Loading...

വീടിന്റെ ആധാരം പണയം വച്ച് അഷറഫിന്റെ പിതാവ് 1.5 ലക്ഷം രൂപ ബാങ്കില്‍ നിന്നും 2006ല്‍ വായ്പ എടുത്തിരുന്നു. എന്നാല്‍ 2014 പിതാവ് മരിച്ച ശേഷം വായ്പ തിരികെ അടയ്ക്കുവാന്‍ എത്തിയ അഷറഫിനോട് 24 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്ന് ബാങ്ക് നിര്‍ദേശിച്ചു. ഒടുവില്‍ 13 ലക്ഷം തിരികെ അടച്ചാല്‍ അധാരം നല്‍കാമെന്ന് പറഞ്ഞ ബാങ്ക് പിന്നീട് വാക്ക് മാറിയെന്നും ആറ് ലക്ഷം വീണ്ടും അടയ്ക്കണമെന്ന് നിര്‍ദേശിച്ചുവെന്നും അഷ്‌റഫ് പറയുന്നു.

എന്നാല്‍ നിരവധി പേരുടെ വായ്പകളില്‍ ബാങ്ക് ഇത്തരത്തില്‍ കൃത്രിമം കാണിച്ചതായി പരിതി ഉയര്‍ന്നിട്ടുണ്ട്. മുഗു സ്വദേശി സന്തോഷ് കുമാര്‍ ഭാര്യയുടെ പേരില്‍ 8.90 ലക്ഷം രൂപ വയ്പ എടുത്തിരുന്നു. എന്നാല്‍ രേഖകളില്‍ ഇത് 22 ലക്ഷമാണെന്ന് അറിയുന്നതെന്ന് സന്തോഷ് കുമാര്‍ പറയുന്നു. എന്നാല്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ചട്ടങ്ങള്‍ പാലിച്ചാണ് വായ്പകള്‍ നല്‍കിയതെന്നുമാണ് ബാങ്കിന്റെ നിലപാട്.