ഗാർലന്റ്: പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുന്നവരെ വധിക്കാന്‍ ഗാർലന്റിൽ എത്തി ചേർന്നത് ഫിനിക്സിലെ ഒരേ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നാദിർ സൂഫി, എൽട്ടൻ സിംപ്സൺ എന്ന രണ്ട് പേരായിരുന്നുവെന്ന് ഗാർലന്റ് പൊലീസ് മാധ്യമ പ്രവർത്തകരെ അറിയിച്ചു. ട്രാഫിക്ക് പൊലീസുകാരൻ തക്ക സമയത്തു ഇടപെട്ട് രണ്ടു പേരെയും വെടിവെച്ച് കൊന്നതിനാലാണ് മത്സരം കാണാനും മത്സരത്തിൽ പങ്കെടുക്കുന്നതിനുമെത്തിയ ഇരുനൂറോളം ജനങ്ങൾക്ക് ജീവഹാനി സംഭവിക്കാതിരുന്നതെന്നു പൊലീസ് ഓഫിസർ ജൊ ഹോണ്‍ ചൂണ്ടിക്കാട്ടി. എല്ലാ തയ്യാറെടുപ്പുകളോടുമാണ് പ്രതികൾ എത്തിയത്.

Car

ഇവന്റ് സെന്ററിനു മുമ്പിൽ കാറിൽ എത്തിയ പ്രതികൾ കാറിൽ നിന്നും ഇറങ്ങിയ ഉടനെ ബാരിക്കേഡിനു സമീപം പാർക്ക് ചെയ്തിരുന്ന പൊലീസ് കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് ഇരുവരേയും വെടിവെച്ച് വീഴ്ത്തിയത്. ഞായറാഴ്ച രാത്രി വെടിയേറ്റു വീണ രണ്ടു പേരുടേയും മൃതദേഹം ഇന്ന് തിങ്കഴാഴ്ച 11 മണിവരെ സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്തിരുന്നില്ല. ഭീകരർ എത്തിയ കാറിൽ സ്ഫോടക വസ്തു ഇല്ലാ എന്ന് ഉറപ്പാക്കിയശേഷമാണ് മൃതദേഹങ്ങൾ നീക്കം ചെയ്തത്.

അതേ സമയം , പ്രതികൾ താമസിച്ചിരുന്ന ഫിനിക്സ് അപ്പാർട്ട്മെന്റുകൾ പൊലീസ് സംഘം ഇന്ന് പരിശോധിച്ചു.

Nadi2

ടെക്സാസ് ഗവർണ്ണർ ഗ്രോഗ് ഏബട്ട് ഗാർലന്റ് പൊലീസിന്റെ ധീരതയെ അഭിനന്ദിച്ചു സന്ദേശം അയച്ചു. അക്രമം ഞങ്ങൾ ഒരിക്കലും അംഗീകരിക്കുകയില്ലെന്ന് യുഎസ് എ. അഹമ്മീയ മുസ്ലീം കമ്മ്യൂണിറ്റി നാഷണൽ വൈസ് പ്രസിഡന്റ് ഡോ. നസീം ഹെ മത്തുളള ഒരു പ്രസ്താവനയിൽ പറഞ്ഞു.