Don't Miss Kerala Top Stories WOLF'S EYE

പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച്‌ നില്‍ക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത് ;വിവാദ പ്രസംഗവുമായി ഇസ്ലാമിക് പ്രഭാഷകന്‍

ജോലി ചെയ്യുന്ന സ്ത്രീളെ അപമാനിക്കുന്ന പ്രസംഗവുമായി മുസ്ലീം മത പ്രഭാഷകൻ മുജാഹിത് ബാലുശ്ശേരി. പെണ്ണ് തെങ്ങില്‍ കയറുന്നതോ തുണിയഴിച്ചു നടക്കുന്നതോ അല്ല സ്വാതന്ത്ര്യമെന്നും കുടുംബം നോക്കി വീട്ടില്‍ ഇരിക്കണം എന്നും പ്രഭാഷണത്തില്‍ മുജാഹിദ് ബാലുശ്ശേരി പറയുന്നു. പെണ്ണു പെണ്ണാണ്.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവിഹിതം ഉണ്ടായിരിക്കും എന്നും ഇയാള്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ എല്ലാം മോശക്കാരാണ് എന്ന തരത്തിലായിരുന്നു ഈ പ്രസംഗം. മുമ്പും വിവാദ പ്രസംഗങ്ങൾ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് മുജഹിദ് ബാലുശേരി. മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ പ്രസംഗം ഇങ്ങനെ.

”സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാല്‍ തുണിയഴിച്ച്‌ നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രീക്ക തെങ്ങുമ്മ കേറുന്നതല്ല സ്വാതന്ത്ര്യം. പെണ്ണെന്താണെന്ന് ആദ്യം പഠിക്കണം. പെണ്ണ് ആണല്ല. പെണ്ണ പെരുവിരല്‍ മുതല്‍ ശിരസുവരെ പെണ്ണാ. ഇസ്ലാമിന്റെ നേരെ കുതിരകയറുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടോ പെണ്ണ് പെണ്ണാ. സ്ത്രൈണ ഭാവമുള്ളവളാ അവള്‍. കുടുംബിനിയാണ്. അവള്‍ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതല്‍ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.

പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും. ആ ഡിസോര്‍ഡര്‍ അവരുടെ ലൈഫിലുമുണ്ടാകും. ടെക്നോപാര്‍ക്കും ഐടി പാര്‍ക്കും നോക്ക്. എനിക്ക് ശമ്ബളമുണ്ട് അവന് ശമ്ബളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങള്‍ വേര്‍പെടുത്തുന്നു. ഇസ്ലാമെത്ര സുന്ദരമായാണ് അക്കാര്യം പറഞ്ഞത്. സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍തൃത്വം പുരുഷനാണ്. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.

പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവള്‍ക്ക് ശമ്ബളം കിട്ടിയാല്‍ വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീ പുരുഷന്മാരുള്ള കുടുംബങ്ങളിലൊക്കെ അവിഹിതമാണ്. ജോലിക്കു പോകുന്ന പെണ്ണുങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അന്യ പുരുഷനുമായി അവിഹിതം ഉണ്ടാകും ജോലി കഴിഞ്ഞ് കേറിചെല്ലുമ്പോ മലയാള വേഷം ധരിച്ച്‌ നില്‍ക്കുന്ന പെണ്ണിനെ എന്തു ഭംഗിയാണ്.

പെണ്ണ് കുലീനയാണ്, അമ്മയാകേണ്ടവളാണ്. അങ്ങനെ പെണ്ണിനൊരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച്‌ നില്‍ക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്.” മുസ്ലിം സമുദായത്തില്‍പ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്.

Related posts

യുവതി പ്രവേശനത്തെ എതിര്‍ത്തല്ല ശബരിമലയിലെ സമരം; കമ്മ്യൂണിസ്റ്റി പാര്‍ട്ടിയുടെ ഗൂഢ പ്രവര്‍ത്തനത്തിനെതിരെ: ആര്‍എസ്എസ്

subeditor10

‘ഞാന്‍ ഗേ ആണ്, അമ്മ വേണമെങ്കില്‍ അംഗീകരിക്ക് ഇല്ലെങ്കില്‍ ഞാന്‍ ചീത്ത ആണെന്ന് കരുതിക്കോളൂ’, താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് വീട്ടുകാരോട് തുറന്ന് പറഞ്ഞ് യുവാവ്

subeditor10

പടം ഹിറ്റായാല്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ച് കൂത്താടാന്‍ എന്നെ കിട്ടില്ല; പലരുമായും ഇടഞ്ഞു; കമല്‍-ഗൗതമി വേര്‍പിരിയലില്‍ എനിക്ക് പങ്കില്ല: ശ്രുതിഹാസന്റെ വെളിപ്പെടുത്തല്‍

pravasishabdam online sub editor

അടുത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിതന്നെ : പി.കെ. കുഞ്ഞാലിക്കുട്ടി.

subeditor

ബെന്നി ബെഹനാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്, ബി.ജെ.പി വളർച്ചക്ക് കാരണമാകുമെന്ന് ഐ.ഗ്രൂപ്പ് മുന്നറിയിപ്പ്

subeditor

കേന്ദ്രത്തില്‍ താമര വിരിയിക്കാന്‍ കെ.സുരേന്ദ്രനും സുരേഷ് ഗോപിയും , ശോഭാ സുരേന്ദ്രനും ഡല്‍ഹിയിലേക്ക്.

main desk

ലഹരി വസ്തുക്കളുടെ വിവരം നല്കൂ; വിലയുടെ 5%കമ്മീഷൻ നേടൂ, കൊമ്പൻ ശിങ്കത്തിന്റെ ഓഫർ

subeditor

തൂക്കി കൊന്നാലും പ്രശ്‌നമല്ല : ട്യൂഷന് വന്ന പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, 57കാരന്‍ പിടിയില്‍

ഭാരമേറിയ ഉപഗ്രഹം വഹിക്കാൻ ശേഷിയുള്ള പുതിയ റോകറ്റുമായി ഇന്ത്യ

subeditor

ആലപ്പുഴയില്‍ ഒരുകോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍

subeditor

ജി സുധാകരന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

subeditor12

ബ്രസീലില്‍ അണക്കെട്ട് പൊട്ടി… 200 പേര്‍ ഒഴുകിപ്പോയി

subeditor5