Literature Poems

മുഖപുസ്തത്തിലൊരു ദിനം (കവിത )

നിന്നിലെ ഇളം തലോടലായ് വരുമീ
ഇളം തെന്നലിന്നന്യമായി .
സിമന്റ്കട്ടകളില് തട്ടിവരും
പൊടിക്കാറ്റു പോലുമെനിക്കിഷ്ടമായി .
കണ്ണില് മായുന്നു നിന്‍റെ കാഴ്ചകളും
ദൂരെനീണ്ടുകിടക്കുമാപ്പച്ചപ്പാടങ്ങളും.
അരുവിക്കരികിലായി മറഞ്ഞു നില്‍ക്കുമാ
ഇലഞ്ഞി മരങ്ങളും ആലിന്
ചുവടുമെനിക്കന്യമായ് .
ഉണ്ണിയോടുരുവിടാന്‍ ഇന്ന് തോടില്ല ,
കാടില്ല മേടുമേ ഇല്ലതില്ല .
എനിക്കുരുവിടാന് ഉണ്ണിയുമീ വഴി വരാറില്ല .
സ്നേഹം പറയുവാന് ഇപ്പോളവന്‍റെ
കയ്യിലൊരു പുസ്തകമുണ്ടത്രേ .
അതിലൂടവന്‍നൂറായിരം കാടും മേടും
നെല്‍ക്കതിരും കാണുന്നു പണിയുന്നു ,
കൊയ്യുന്നു ,എല്ലാവരാലും അഭിന്ദനങ്ങളേറ്റ്‌
വാങ്ങുന്നു അതിലവന് അമ്മയെ
സ്നേഹിക്കാനും,അച്ഛനെ സ്നേഹിക്കാനും ,
പ്രണയിനിയെ സ്നേഹിക്കാനും .
പ്രകൃതിയെ സ്നേഹിക്കാനു മായി
ഓരോ പേജുകള് മാറിവരുന്ന, ആ ദിനങ്ങളില്
അവരെയെല്ലാം സ്നേഹിക്കാനും
എല്ലാവരാലും പുകഴ്ത്താനും അവനെത്ര സമയം .
എന്നിലരികിലിരിക്കാനെവിടെ സമയം .
നാമെന്ന വാചകം മാറി ഞാനെന്ന വാക്കായിത്തീര്‍ന്നു
അതിലെവിടെയാണാവന്‍ ലോകത്തെയും
ലോക ജനതയെയും സ്നേഹിക്കാനും
പരിരക്ഷിക്കാനുമായി ഒരിടവും ദിനവും …

Related posts

15000 തൊഴിലാളികള്‍ ജോലിചെയ്ത പദ്ധതി നിര്‍മ്മാണത്തിനിടെ മരിച്ചത് 85 പേര്‍, അറിയാം ഏഷ്യയിലെ ഏറ്റവും വലിയ ഡാമിന്റെ ചരിത്രം

വൃത്തിയുടെ ഈ കുത്തകക്കാരിക്ക് അശുദ്ധിയെപ്പറ്റിയുള്ള അറിവു ഒരാണിന്നും അവകാശപ്പെടാനാവില്ല ;സാറാ ജോസഫ്

അളന്നുകുറിച്ച് അളവുരാഷ്ട്രീയം

subeditor

ഒരു സ്ത്രീ ജോലിക്ക് പോകാതെ വീട്ടമ്മയായി സ്വന്തം കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി നിറുത്താതെ പൊരുതുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ;വൈറല്‍ കുറിപ്പ്‌

സൗന്ദര്യമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ അറിയാതെയെങ്കിലും ഇവള്‍ എന്റെ ആയിരുന്നെങ്കിലെന്ന് നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ ? ;ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു യുവാവ് പങ്കുവച്ച കുറുപ്പ് വൈറലാകുന്നു

ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയുടെ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി

വിശപ്പ് സഹിക്കാനാകാതെ വിളിക്കാത്ത കല്യാണമുണ്ണാന്‍ പോയ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

കര്‍ത്താവിന്റെ മണവാട്ടികളുടെ ദുരന്തം തുടര്‍ക്കഥയാകുമ്പോള്‍…

subeditor

ഭൂമിയെ വിഴുങ്ങാന്‍ വരുന്നു പ്രകാശ മലിനീകരണവും

subeditor

ജാതിക്കെതിരെ പ്രതികരിച്ച കന്നഡ യുവ എഴുത്തുകാരനെതിരെ അക്രമണം.

subeditor

മദർ തെരേസ (കവിത )

Sebastian Antony

നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല