ടിക് ടോകിന് വേണ്ടി ഹാജരാകില്ല: നിലപാട് വ്യക്തമാക്കി മുകുൾ റോത്തഗിയും അഭിഷേക് സിംഗ്വിയും രം​ഗത്ത്

ന്യൂഡെൽഹി: ടിക് ടോകിന് വേണ്ടി ഹാജരാകില്ലെന്ന നിലപാടുമായി സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകർ. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും അഭിഷേക് സിംഗ്വിയുമാണ് നിലപാട് വ്യക്തമാക്കിയത്. ടിക്‌ടോകിന് വേണ്ടി ഹാജരാകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും, സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ചൈനീസ് ആപ്പിന് വേണ്ടി കേന്ദ്രസര്‍ക്കാരിനെതിരെ ഹാജരാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

മുൻപ് ടിക് ടോകിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായി അനുകൂല വിധി നേടിയെങ്കിലും ഇനി വക്കാലത്ത് എടുക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി അറിയിച്ചു. ചൈനീസ് ആപിന് വേണ്ടി കേന്ദ്രസർക്കാരിനെതിരെ ഹാജരാകില്ലെന്ന് മുൻ എ.ജി മുകുൾ റോത്തഗിയും പറഞ്ഞു.

Loading...

അതേസമയം, ചൈനീസ് കമ്പനിയുമായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും അദാനി ഗ്രൂപ്പുമുണ്ടാക്കിയ കരാറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യഹര്‍ജിയെത്തി. ജമ്മുകശ്മീരില്‍ നിന്നുള്ള അഡ്വ. സുപ്രിയ പണ്ഡിറ്റാണ് ഹര്‍ജി സമര്‍പ്പിച്ചത്. ടിക് ടോക് ഉൾപ്പെടെ 59ഓളം ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.