Top Stories USA WOLF'S EYE

മു​ല്ല ഒ​മ​ർ താ​മ​സി​ച്ചി​രു​ന്ന​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ട്ട​ടു​ത്താ​യി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍

കാബുള്‍ : താ​ലി​ബാ​ൻ തീവ്രവാദി നേതാവായിരുന്ന മു​ല്ല ഒ​മ​ർ താ​മ​സി​ച്ചി​രു​ന്ന​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ട്ട​ടു​ത്താ​യി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഡ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യ ബെ​റ്റെ ഡാം ​ര​ചി​ച്ച ‘സെ​ര്‍​ച്ചിം​ഗ് ഫോ​ര്‍ ദ ​എ​നി​മി’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ലു​​ള്ള​ത്. 2006 മു​ത​ൽ അ​ഞ്ച് വ​ർ​ഷ​ത്തോ​ളം അ​ഫ്ഗാ​നി​സ്ഥാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ബെ​റ്റെ ഡാം ​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ന്‍ ക​മാ​ന്‍​ഡോ​ക​ള്‍ ഒ​രു ത​വ​ണ വ​ള​ഞ്ഞ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ര​ഹ​സ്യ മു​റി​യി​ലാ​യി​രു​ന്ന മു​ല്ല ഒ​മ​റി​നെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് സാ​ബു​ൾ പ്ര​വി​ശ്യ​യി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്ന് മൂ​ന്നു മൈ​ൽ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മു​ല്ല ഒ​മ​ർ താ​മ​സം മാ​റി. മു​ല്ല ഒ​മ​ർ ഒ​രി​ക്ക​ലും പാ​ക്കി​സ്ഥാ​നി​ൽ ഒ​ളി​ച്ച് താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നും പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു.

2001 സെ​പ്റ്റം​ബ​ർ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​മാ​ണ് അ​ഫ്ഗാ​ന്‍ അ​ധി​നി​വേ​ശ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​യെ ന​യി​ച്ച​ത്. അ​ന്നു​മു​ത​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ മു​ല്ല ഉ​മ​റി​ന്‍റെ ത​ല​യ്ക്ക് 10 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ പാ​ക്കി​സ്ഥാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പി​ന്നീ​ട് അ​വി​ടെ​ത്ത​ന്നെ മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ വാ​ദം.

ബി​ബി​സി​യു​ടെ അ​ഫ്ഗാ​നി ഭാ​ഷ​യി​ലെ സം​പ്രേ​ക്ഷ​ണ​ങ്ങ​ള്‍ ഒ​മ​ര്‍ സ്ഥി​ര​മാ​യി കേ​ട്ടി​രു​ന്ന​താ​യി താ​ലി​ബാ​ന്‍റെ നേ​താ​വി​ന്‍റെ അം​ഗ​ര​ക്ഷ​ക​നാ​യി​രു​ന്ന ജ​ബ്ബാ​ർ ഒ​മാ​രി​യെ ഉ​ദ്ധ​രി​ച്ച് ബെ​റ്റെ ഡാം ​പ​റ‍​ഞ്ഞു. ത​ന്‍റെ കു​ടും​ബ​ത്തി​ല്‍ നി​ന്ന് പോ​ലും ഒ​റ്റ​പ്പെ​ട്ട് ജീ​വി​ക്കു​ക​യാ​യി​രുന്നു ഇ​യാ​ള്‍. 2013 ഏ​പ്രി​ൽ 23ന് ​അ​സു​ഖ​ബാ​ധി​ത​നാ​യി മു​ല്ല ഒ​മ​ർ മ​രി​ച്ചു​വെ​ന്നും പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​മാ​സം ഡ​ച്ച് ഭാ​ഷ​യി​ൽ ‘സെ​ര്‍​ച്ചിം​ഗ് ഫോ​ര്‍ ദ ​എ​നി​മി’ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇം​ഗ്ലീ​ഷി​ൽ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related posts

കോപ മെക്സികോ-വെനിസ്വേല മത്സരം സമനിലയിൽ-വീഡിയോ കാണാം

subeditor

എം സ്വരാജിന്റെ കാല്‍ തൊട്ടു തൊഴാന്‍ രാഹുല്‍ ഈശ്വറിന് ആഗ്രഹം

മകനും മകളും കൈവിട്ടു, ഇന്നസെന്‍റിന്‍റെ കസേര തെറിക്കും, പൊട്ടൻകളിച്ചും കോമ്മഡി പറഞ്ഞും തെറ്റുകൾ മറയ്ക്കാൻ പാടുപെട്ട് ഇന്നസെന്റ്

pravasishabdam news

നീ എന്റേത് മാത്രമാണ് മറ്റാരോടും അടുക്കുന്നത് എനിക്കിഷ്ടമല്ല ;ശ്രീനിഷിനോട് പേളി

ശബരിമലയില്‍ കലാപത്തിനു ആഹ്വാനവുമായി തിരിപ്പൂര്‍ ക്ഷേത്രത്തിലെ പൂജാരി

subeditor6

ജയരാജന്‍ അന്വേഷിച്ചു തച്ചന്‍കരി തെറിച്ചു

ജോമോൻ പോലീസിൽ മൊഴി നല്കി; പരാതിയിൽ ഉറച്ചുനില്ക്കുന്നു, തങ്കച്ചനെതിരായ തെളിവുകൾ നല്കും

subeditor

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

നടുറോഡില്‍ തോന്നിയതുപോലെ ഡ്രൈവിങ്, കൈക്കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയെ കേട്ടലറയ്ക്കുന്ന തെറിവിളികളും

subeditor10

ജപ്തി ഭീക്ഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്യ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

subeditor10

മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവരുടെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍.

subeditor

അച്ഛന്റെ വാക്ക് തെറ്റിച്ച് രണ്ടാനമ്മയ്‌ക്കൊപ്പം മീനക്ഷിയെത്തി; വാക്കുകള്‍ അശക്തമായതോടെ വികാരം അണപ്പൊട്ടി; അച്ഛനോട് യാത്ര പറഞ്ഞത് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ