കൊവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ആരോഗ്യരംഗത്തിന്; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ വിജയമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കൊവിഡെന്ന മഹാമാരിയെ ചെറുക്കാന്‍ നമുക്കാകുന്നുണ്ട് .അതിന്റെ ക്രെഡിറ്റ് മുഴുവനും കേരളത്തിന്റെ ആരോഗ്യരംഗത്തിനുള്ളതാണ് അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് കേന്ദ്ര കേരള സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കും.തികച്ചും ജാഗ്രതയോട് കൂടിയ സമീപനമാണ് കോണ്‍ഗ്രസ്സില്‍ നിന്ന് ഉണ്ടായതെന്നും മുല്ലപ്പളള്ളി പ്രതികരിച്ചു.
നിരീക്ഷണത്തില്‍ പോയ എം.പിമാരെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. അന്വേഷണത്തില്‍ അവര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നാണ് മനസിലായത്.അതിനാല്‍ എം പി മാര്‍ ചെയ്തത് താന്‍ ന്യായീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Loading...

എ സി.മൊയ്തീന്‍ ക്വാറന്റൈനില്‍ പോകണം എന്ന നിര്‍ബന്ധം തനിക്കില്ലന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ വി.ഡി സതീശന്‍ ഫേസ്ബുക്കിലൂടെ നടത്തിയ അസഭ്യവര്‍ഷത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുല്ലപ്പള്ളി പറഞ്ഞത് തനിക്ക് അതിനെക്കുറിച്ച് അറിയില്ല എന്നായിരുന്നു.