മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. 141.9 അടിയിലേക്കാണ് താഴ്ന്നത്. ഇതോടെ തമിഴ്നാട് 6 ഷട്ടറുകളും അടച്ചു. അനുവദനീയമായ പരാമവധി സംഭരണ ശേഷിയായ 142 അടിയിൽ എത്തിയതോടെയായിരുന്നു തമിഴ്‌നാട് 6 ഷട്ടറുകൾ ഉയർത്തിയിരുന്നത്. നീരൊഴുക്ക് കുറഞ്ഞതുകൂടി പരിഗണിച്ചാണ് തമിഴ്നാടിൻ്റെ നടപടി. 900 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ 2400.5 അടി വെള്ളമുണ്ട്.സംഭരണ ശേഷിയുടെ 96.97 ശതമാനമാണ് ഇത്. 2403 അടിയാണ് പരമാവധി സംഭരണശേഷി.