മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷ‍ട്ടറുകൾ കൂടി അടച്ചു;നിലവിൽ ജലനിരപ്പ് 141.50

ഇടുക്കി:കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകളാണ് ഇന്നലെ തമിഴ്നാട് തുറന്നത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ വൈകീട്ട് ആറ് മണി മുതൽ ജലനിരപ്പ് ഉയർന്ന് തുടങ്ങിയിരുന്നു. ഇപ്പോൾ അണക്കെട്ടിൻറെ രണ്ട് ഷട്ടറുകൾ അടച്ചിരിക്കുകയാണ്. ഇപ്പോൾ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവിൽ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.

ഏഴ് ഷട്ടറുകളിൽ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെൻറി മീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. സെക്കൻ്റിൽ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. ഇതേ തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയർന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടർ തുറന്ന് തീരദേശവാസികളെ ആശങ്കയിലാക്കി.

Loading...