പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ് കേരളം വരും ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നത്, മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ് കേരളം വരും ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നത് എന്ന് മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ‘മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

പിആര്‍ വര്‍ക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയഅന്തര്‍ദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ തിരുവനന്തപുരത്ത് നടന്ന കുപ്രസിദ്ധമായ കള്ളക്കടത്ത് കേസിനു പിന്നാലെയാണ്. മദ്യം, മദിരാശി, സ്വര്‍ണം, നോട്ടുകെട്ടുകള്‍ എല്ലാംകൂടി ചേര്‍ന്ന ഒരു നാലാംകിട സിനിമയാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിലെ പ്രതിനായികയെ കെയാമം വച്ച് ജയിലിടയ്ക്കണമെന്ന് ഉത്തരവ് കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. കേസിന്റെ ഗതിവിഗതികള്‍ പ്രവചനാതീതമാണെന്നും മുല്ലപ്പള്ളി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Loading...