തെരഞ്ഞെടുപ്പിന് സജ്ജം;യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി

Mullapally
Mullapally

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്നണികളെല്ലാം തന്നെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തിരക്കിട്ട ഒരുക്കത്തിലാണ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ അടക്കം മുന്നണികളില്‍ സജീവമായി പുരോഗമിക്കുകയാണ്. സീറ്റുകളിലൊക്കെ അവകാശവാദങ്ങളൊക്കെ തന്നെ ആരംഭിച്ചു കഴിഞ്ഞു.

ഏപ്രിൽ മാസം തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്നും സീറ്റ് വിഭജന ചർച്ചകൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിെഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്ക് മൂന്നാം തിയതി അന്തിമ രൂപമാകും. യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്നും വലിയ വിജയമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Loading...

യുഡിഎഫ് തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെയാണെന്നും സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.