ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം സോണിയ ഗാന്ധിയെ അറിയിച്ചു- മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്/ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ അച്ചടക്കം ഉള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയതിനാല്‍ കാരണം മാധ്യമങ്ങളോടല്ല പാര്‍ട്ടിയുടെ അധ്യക്ഷയോടാണ് പറയേണ്ടതെന്നും കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതില്‍ ദുഖമുണ്ടെന്നും അദ്ദേഹം വ്യക്താമാക്കി.

ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണ്. കാരണം പാര്‍ട്ടി അധ്യക്ഷയെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്ന പ്രവര്‍ത്തന ശൈലിയുടെ ചര്‍ച്ചകളാണ് അവിടെ നടന്നത്. 2024-ലേക്കുള്ള കോണ്‍ഗ്രസിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുന്ന പരിപാടയായിരുന്നു ചിന്തന്‍ശിബിരം എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Loading...

ചിന്തന്‍ശിബിരം കോഴിക്കോട് വെച്ച് നടന്നപ്പോള്‍ പരിപാടിയിലേക്ക് തന്നെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ക്ഷണിച്ചിരുന്നു. തനിക്ക് കോണ്‍ഗ്രസിലെ ഒരു പ്രവര്‍ത്തകരോടൊ നേതാക്കളോടൊ വ്യക്തിവൈരാഗ്യമില്ലെന്നും ബാക്കി കാര്യങ്ങള്‍ ഒന്നും ഇപ്പോള്‍ പുറത്ത് പറയുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.