മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ഒരു ഷട്ടർ തുറന്നു

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 142 അടിയായാണ് ജലനിരപ്പ് ഉയർന്നത് . ഒരു ഷട്ടർ പത്ത് സെന്റിമീറ്റർ ആണ് ഉയർത്തിയിരിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. നിലവിൽ 700 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി 420 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. ഡാം ഷട്ടർ തമിഴ്‌നാട് ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകി.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷക്ക് തമിഴ്നാട് സർക്കാർ ഇന്ന് മറുപടി സത്യവാംങ്മൂലം നൽകിയേക്കും. മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ല, ആശങ്കകൾ തമിഴ്നാട് പരിഗണിക്കുന്നില്ല തുടങ്ങിയ പരാതികളാണ് കേരളം സുപ്രിം കോടതിയെ അറിയിച്ചത്.

Loading...