കള്ളവോട്ട് ചെയ്തത് പുറത്തുകൊണ്ടുവന്ന മാധ്യമ പ്രേവര്‍ത്തകന് സിപിഎം വധഭീക്ഷണി; മുല്ലപ്പള്ളി രാമചന്ദ്രന്‍

Loading...

കള്ളവോട്ട് ചെയ്തത് പുറത്തുകൊണ്ടു വന്നതിനു മാധ്യമ പ്രവര്‍ത്തകന് നേരേ സിപിഎം വധഭീക്ഷണി.. കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന വാര്‍ത്ത പുറത്തുകൊണ്ട് വന്ന മാദ്ധ്യമ പ്രവര്‍ത്തകന് നേരെ സി.പി.എം വധഭീഷണി മുഴക്കിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കളള വോട്ടിടാം അത് വെളിച്ചത്തു കൊണ്ടുവന്നാല്‍ വധ ഭീഷണി കേരളത്തില്‍ ഇനി സിപിഎം ഭരണകൂടം നാണംകെടാന്‍ മറ്റൊന്നും വേണ്ട ഒരു തെരഞ്ഞെടുപ്പോടെ ഇടതു മുന്നണിയുടെ എല്ലാ നേതാക്കളുടെയും അണികളുടെയും കള്ളാ മുഖങ്ങള്‍ വെളിച്ചത്ത് വന്നു ..മാധ്യമ പ്രേവര്‍ത്തകന് നേരെ വധഭീഷണി ഉണ്ടെന്ന വാര്‍ത്ത പുറത്തുവിട്ട മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകളിങ്ങനെ

സുരക്ഷാ കാരണങ്ങളാല്‍ ആ മാദ്ധ്യമ പ്രവര്‍ത്തകന്റെ പേര് താന്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വാട്‌സ്ആപ്പില്‍ നിരന്തരം വധഭീഷണി എത്തുകയാണ്. മാദ്ധ്യമ പ്രവര്‍ത്തകന്‍ ഒറ്റക്കല്ല. കേരളം സമൂഹം ഒറ്റക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം, കേരളത്തിലെ ഭരണസംവിധാനത്തെപ്പോലും ഉപയോഗപ്പെടുത്തിയാണ് സി.പി.എം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുസ്ലീം ലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിലും അന്വേഷണം വേണം. ഏത് അന്വേഷണത്തെയും ലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്യില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തില്‍നിന്ന് മനസിലാക്കിയതെന്നും എന്നാല്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പരിശോധന വേണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സി.പി.എം സംഘടിതമായി കള്ളവോട്ട് നടത്താന്‍ ആസൂത്രണം നടത്തി. കോടിയേരി 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞത് ഇതിനുതെളിവാണ്. ഇത്രയും പ്രതികൂലസാഹചര്യത്തില്‍ 18 സീറ്റ് ലഭിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണികള്‍ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാന പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. മുന്‍കാലങ്ങളിലെ ജംബോ കമ്മിറ്റികള്‍ ഇത്തവണ ഉണ്ടാകില്ല. കേരളത്തില്‍ ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

Loading...

കാലാള്‍വോട്ടുകൊണ്ടു നിറഞ്ഞൊരു തെരഞ്ഞെടുപ്പായിരുന്നു കേരളത്തില്‍ ഇപ്പോള്‍ കഴിഞ്ഞത് ..കാലാള്‍വോട്ടുകള്‍ ആര്‍ക്കൊക്കെ വീണു എന്നത് നമുക്ക് കാത്തിരുന്നു തന്നെ കാണണം ..