പാക് ആയുധധാരികള്‍ ഇന്ത്യയില്‍ ; മുംബൈ ആക്രമണത്തിന്റെ മാതൃകയില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടക്കാം ;പ്രമുഖ നഗരങ്ങള്‍ പൊട്ടിത്തെറിക്കും .?

മുംബൈ: ലഷ്‌കറെ ത്വയിബ ഭീകരവാദികള്‍ ഇന്ത്യയില്‍ കടന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ സ്‌ഫോടനം നടത്താനാണ് ഇവരുടെ പദ്ധതി. 2008ല്‍ മുംബൈയിലുണ്ടായ ആക്രമണത്തിന്റെ മാതൃകയില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടക്കാം.

മുംബൈ, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. 21 പേരാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നത്. പാകിസ്താന്റെ സഹായത്തോടെയാണ് നീക്കമെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

Loading...

രാജ്യത്തെ നാല് നഗരങ്ങളില്‍ ആക്രമണം നടത്താനാണ് സംഘത്തിന്റെ പദ്ധതി. വിവരം ലഭിച്ച ഉടനെ പോലീസ് അന്വേഷണം ശക്തമാക്കി. പോലീസ്, ക്രൈം ബ്രാഞ്ച്, ഭീകരവിരുദ്ധ സ്‌ക്വാഡ്, മഹാരാഷ്ടര രഹസ്യാന്വേഷണ വിഭാഗം, സൈബര്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് വിഷയം പരിശോധിക്കുന്നത്.

എല്ലാ മെട്രോപോളിറ്റന്‍ നഗരങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര എടിഎസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രധാന നഗരങ്ങളെല്ലാം എടിഎസിന്റെ നിരീക്ഷണത്തിലാണ്.