കെട്ടിടത്തിൽ തീപിടുത്തം; 19 -ാം നിലയിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

മുംബൈ: കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം.60 നിലയുള്ള ബഹുനില കെട്ടിടത്തിൽ തീപിടിച്ചതിനെത്തുടർന്ന് 19ാം നിലയിൽ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു. 30കാരനായ അരുൺ തിവാരിയാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുംബൈയിലെ ലോവർ പരേലിലുള്ള ബഹുനില കെട്ടിടത്തിന് തീപിടിച്ചത്. 19ാം നിലയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേരാണ് കെട്ടിടത്തിൽ കുടുങ്ങി കിടന്നിരുന്നത്.നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.