മുബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ച് വിവാദമായ സംഭവത്തില്‍ ഇടപെട്ട് മുംബൈ ഹൈക്കോടതി. കങ്കണയുടെ ഓപീസ് പൊളിച്ചത് പ്രതികാര നടപടിയാണെന്നാണ് കോടതി നിരീക്ഷിച്ചത്. മുംബൈ കോര്പറേഷന് കോടതി നടപടി തിരിച്ചടി ആയിരിക്കുകയാണ്. ഓഫീസ് പൊളിച്ചത് പ്രതികാര നടപടി ആയിരുന്നുവെന്നും അതിനാല്‍ തന്നെ കോര്പറേഷന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇപ്പോള്‍ ഹൈക്കോടതി വിധിച്ചിരിക്കുന്നത്. കങ്കണയുടെ ഓഫീസ് പൊളിക്കാന്‍ കോര്പ്പറേഷന് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.കോര്പ്പറേഷന് പൊളിച്ച ഓഫീസിന്റെ ഭാഗങ്ങള്‍ കങ്കണയ്ക്ക് പുനര്‍ നിര്‍മ്മിക്കാം. നഷ്ടപരിഹാരം കോര്പ്പറേഷന് നല്‍കണം.
കോര്പ്പറേഷന് പൗരാവകാശം ലംഘിച്ചെന്നും കോടതി കുറ്റപ്പെടുത്തി.വീട് പൊളിച്ചതിന് രണ്ട് കോടി രൂപ കങ്കണ നഷ്ടപരിഹാരം താരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന കങ്കണയുടെ ആവശ്യം അടിസ്ഥാന രഹിതമാണെന്നാണ് കോര്പ്പറേഷന് ഹൈക്കോടതിയെ അറിയിച്ചത്.മുംബൈ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്.കഴിഞ്ഞ സെപ്റ്റംബറിലാണ് കങ്കണയുടെ ഓഫീസ് പൊളിക്കാന്‍ കോര്പ്പറേഷന് ഉത്തരവിടുന്നത്. സെപ്തംബര്‍ 9 നാണ് കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചത്. എന്നാല്‍ കങ്കണ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി പൊളിക്കല്‍ നടപടി താത്ക്കാലികമായി തടഞ്ഞു. കങ്കണയുടെ പരാതിയില്‍ മറുപടി നല്‍കാനും കോടതി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.